യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണ

ഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഐം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണയ്ക്കും. യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണ അറിയിച്ചു. പിന്തുണ ആവശ്യപ്പെട്ട് നേരത്തെ യെച്ചൂരി എഐസിസി ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഗസ്റ്റിൽ യെച്ചൂരിയുടെ രാജ്യസഭാ എംപി കാലാവധി അവസാനിക്കുകയാണ്.
ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമാണ് സീതാറാം യെച്ചൂരി. എന്നാൽ സിപിഎം കേന്ദ്രനേതൃത്വം വാർത്ത നിഷേധിച്ചു. കോൺഗ്രസ് പിന്തുണയെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ജനറൽ സെക്രട്ടറിമാർ മത്സരിക്കുന്ന പാരമ്പര്യമില്ല. രാജ്യസഭാ സീറ്റിലേക്ക് ഒരാൾക്ക് രണ്ടിൽകൂടുതൽ അവസരം നൽകാറില്ലെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.