അര്‍ബുദബാധിതനായ തവാസിക്ക് സഹായഹസ്തവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും

ക‍ഴിഞ്ഞ ദിവസമാണ് തമി‍ഴ്നടന്‍ തവാസിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അര്‍ബുദബാധിതനാണെന്നും സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ ആയിരുന്നു അത്. അവസ്ഥ ഗുരുതരമാണെന്നും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇപ്പോ‍ഴിതാ ഗുരുതരാവസ്ഥയിലുള്ള തമിഴ് നടൻ തവാസിക്ക് സഹായവുമായി നടന്മാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും രംഗത്ത് എത്തിയിരിക്കുകയാണ്. അസുഖം മൂർച്ഛിച്ചിരിക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചുള്ള തവാസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

വാർത്ത വന്ന ഉടനെ തന്നെ വിജയ് സേതുപതി, ശിവകാർത്തികേയൻ, സൂരി തുടങ്ങിയ താരങ്ങൾ തവാസിക്കും കുടുംബത്തിനും സഹായവുമായി എത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വിജയ് സേതുപതി ഇതിനകം തവാസിയുടെ കുടുംബത്തിന് എത്തിച്ചു. ശിവകാർത്തികേയനും തവാസിയുടെ ചികിത്സാചെലവിനായി പണം സ്വരൂപിക്കാൻ ഫാൻ ക്ലബ്ബ് അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.നടൻ സുന്ദർ രാജ വഴിയാണ് വിജയ് സേതുപതി പണം നൽകിയത്. ഇതിനൊപ്പം സുന്ദർ രാജയും പതിനായിരം രൂപ തവാസിയുടെ കുടുംബത്തിന് നൽകി.

Loading...