social Media

അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് രാജഗോപാല്‍; താങ്കള്‍ക്ക് നേമത്തെ ജനങ്ങളോട് വിരോധമില്ലെന്ന് കരുതുന്നുവെന്ന് ശിവന്‍കുട്ടി

നേമം എംഎല്‍എ ഒ രാജഗോപാലിന് നിയമസഭയില്‍ പറ്റുന്ന അമളികള്‍ തുടര്‍ക്കഥയാകുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്ന ചോദ്യമാണ് ഒ രാജഗോപാല്‍ എംഎല്‍എയെ വീണ്ടും കുഴപ്പത്തിലാക്കിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ മറുപടി നല്‍കി.

വീണ്ടും അബദ്ധം പിണഞ്ഞ രാജഗോപാലിന് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ വി ശിവന്‍കുട്ടി മറുപടിയുമായി രംഗത്തെത്തി.

ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടി ഇങ്ങനെ…

ശ്രീ രാജഗോപാൽ…!

സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇനിയെങ്കിലും ചോദിക്കാതിരിക്കാൻ
താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു.

ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം ആവശ്യമായ പ്രൊപ്പോസലുകൾ സർക്കാരിന് മുന്നിൽ എത്തിക്കണം!എന്നത് താങ്കളെ ഓർമ്മിപ്പിക്കട്ടെ.അതാണ്‌ ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരുടെയും ഉത്തരവാദിത്തം.

കായിക പ്രവർത്തനങ്ങൾക്കായി പുതുതായി നേമത്ത് ഈ സർക്കാരിനെക്കൊണ്ട് വിവിധ പദ്ധതികൾ നടത്തിയെടുക്കുക എന്നത് താങ്കളുടെ കടമയായിരുന്നു എന്ന് കൂടി വിനീതമായി ഓർമ്മിപ്പിക്കട്ടെ.!അത് ചെയ്യാതിരുന്നത് കൊണ്ടാണ് ചോദ്യത്തിന് ഇത്തരമൊരു മറുപടി കിട്ടിയത് എന്നത് മറന്ന്പോകരുത്!

താങ്കൾക്ക് നേമത്തെ ജനങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നു. വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു
പ്രവർത്തിക്കാനും ഇത്തരം കാര്യങ്ങളിൽ ഇത്തിരിയെങ്കിലും “പരിചയമുള്ള” ഒരാളിനോട് വിവരങ്ങൾ ആരാഞ്ഞതിനു ശേഷം വേണ്ട കൃത്യമായ ഇടപെടലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ!!!

പ്രതീക്ഷകൾ പ്രതീക്ഷകൾ ആയി നിൽക്കാതിരിക്കട്ടെ!!!

ശ്രീ രാജഗോപാൽ…!സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി…

Posted by V Sivankutty on Monday, June 11, 2018

Related posts

അബി അവസാനം അവാര്‍ഡ് നല്‍കിയത് സ്വന്തം മകന്! അതും അഭിനയത്തിലെ മികവിന്; അവാര്‍ഡിനൊപ്പം ബാപ്പയുടെ ഒരു ഉമ്മയും

കാത്തിരുന്ന താര വിവാഹത്തിനൊടുവില്‍ ദീപികയ്ക്കും റണ്‍വീറിനും ആശംസ നേര്‍ന്ന് കോണ്ടം കമ്പനികള്‍

subeditor10

മൈക്കാണെന്ന് കരുതി മമത ബാനര്‍ജി എടുത്തത് ടോര്‍ച്ച്; പിന്നെ സംഭവിച്ചത്‌

subeditor12

മല്ലിക സുകുമാരനെ ട്രോളിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്‌സ ബീഗം

ഉദ്യോഗസ്ഥരുടെ അനാസ്ഥ; കൊലക്കേസ് പ്രതികള്‍ ജയിലില്‍ മദ്യപിക്കുന്നതിന്റെയും ഫോണ്‍ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; വൈറലായി വീഡിയോ

subeditor10

‘വായമൂടെടാ പി.സി’: കന്യാസ്ത്രീകളെ അധിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ സോഷ്യൽമീഡിയ

sub editor

ഫേസ്ബുക്ക് മെസെഞ്ചറിൽ ഗ്രൂപ്പ് കോളിങ്ങ് തുടങ്ങി. ഒരേ സമയം 50പേരുമായി സംസാരിക്കാം

subeditor

ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? ; ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ കിട്ടിയത് എട്ടിന്റെ പണി

ഡ്രൈവറായ ഭർത്താവ്‌ മദ്യപിച്ചു, പൂർണ്ണ ഗർഭിണിയായ ഭാര്യയേ പോലീസ് ബലമായി ജീപ്പിൽ സ്റ്റേഷനിൽ എത്തിച്ചു

subeditor

ദിലീപ് ഉപ്പ് സത്യാഗ്രഹത്തിന് ജയിലില്‍ കിടന്ന് തിരിച്ചു വന്നതാണോ, മലയാളികളുടെ വില കളഞ്ഞ് ഫാന്‍സ് വിഢികള്‍; ദിലീപിന് ജാമ്യം കിട്ടിയതില്‍ സന്തോഷിച്ചവരുടെ തൊലിയുരിച്ച് യുവാവിന്റെ വൈറല്‍ വീഡിയോ

മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്! ഈ ഉപകരണങ്ങള്‍ നിങ്ങള്‍ പരിചയപ്പെട്ടിരിക്കണം

ഫെയ്‌സ്ബുക്ക് ലൈവിനിടെ തന്നെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി അനുമോള്‍

ആദ്യരാത്രിയിൽ കാമുകൊപ്പം പോകാൻ ഭാര്യയുടെ ആത്മഹത്യാ ഭീഷണി, പൊലീസ് കണ്ടെത്തിയ കാമുകനു പ്രായപൂർത്തിയാടിട്ടില്ല

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുന്നു: തോമസ് ഐസക്

subeditor12

അദ്ദേഹം ഒരു സര്‍വ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല; യേശുദാസിനെക്കുറിച്ച് ജസ്മി പറയുന്നു

subeditor12

ഭർത്താക്കൻമാരെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന ‘കൊച്ചമ്മമാർ’ പൊക്കിപ്പിടിക്കുന്ന പുരുഷ വിദ്വേഷമാണ് ഫെമിനിസം എന്നാണ് സമൂഹത്തിലെ തേവള്ളിപ്പറമ്പിൽ ജോസെഫ് അലക്സുമാരുടെ ധാരണ ;.യുവാവിന്റെ കുറിപ്പ് വൈറല്‍

pravasishabdam online sub editor

പാവാട പൊക്കി തുടയിൽ എണ്ണതേച്ച ചൂരൽകൊണ്ട് കന്യാസ്ത്രീ എന്നെ പൊതിരേ തല്ലി, മുറിയിലിട്ട് മർദ്ദിച്ചു

subeditor