മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ൦; അനാരോഗ്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രി സഭയില്‍ എത്തിയില്ല

കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വിശദീകരണം നൽകുകയാണ്.

അതേസമയം ശിവൻകുട്ടി അനാരോഗ്യം ചൂണ്ടിക്കാട്ടി ഇന്ന് സഭയിൽ എത്തിയിട്ടില്ല. നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ ക്രിമിനൽ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. കയ്യാങ്കളിക്കേസിൽ വി. ശിവൻകുട്ടി അടക്കമുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഇതിനു പിന്നാലെ പ്രതിപക്ഷം ശിവൻകുട്ടിയുടെ രാജിക്കായി മുറവിളി കൂട്ടുകയായിരുന്നു. ശിവൻകുട്ടിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിഷേധം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

Loading...