സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് നാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് നാളെ അറസ്റ്റ് ചെയ്തേക്കും. ശിവശങ്കറെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താനുള്ള കസ്റ്റംസിന്‍റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചിരുന്നു.

സ്വർണ്ണക്കടത്തിൽ ശിവശങ്കർക്കെതിരെ തെളിവ് ലഭിച്ചതായും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ശിവശങ്കറിനെതിരെ സ്വപ്ന മൊഴി നൽകിയെന്ന ഇ ഡി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.അതേസമയം നേരത്തെ കസ്റ്റംസ് ശിവശങ്കറെ 30 മണിക്കൂറിലധികം ചോദ്യം ചെയ്തുവെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.

Loading...