National News

മുസ്ലീങ്ങൾ പെരുകുന്നു. കുടുബാസൂത്രണം നടത്തുന്നെവെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണം-ശിവസേന

ദില്ലി: ഇന്ത്യയിൽ മുസ്ലീങ്ങളുടെ ജനസംഖ്യ പെരുകുന്നുവെന്നും ആഭ്യന്തിര സുരക്ഷയേ ഇത് അപകടത്തിലാക്കുമെന്നും ശിവസേന. രാജ്യത്ത് മതപരമായ കലഹത്തിനും അസമത്വത്തിനും പട്ടിണിക്കും ഇത് വഴിയൊരുക്കും. മുസ്ലീങ്ങൾ കുടുംബാസൂത്രണത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഈ കാര്യത്തിൽ പ്രധാനമന്ത്രി ജാഗ്രത് പുലർത്തണമെന്നും ശിവസേന പറഞ്ഞു. കുടുംബാസൂത്രണ മാർഗങ്ങൾ വേണ്ടവിധം മുസ്ലീങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് വിവാദമായ പരാമര്‍ശവുമായി ശിവസേന രംഗത്ത് വന്നിരിക്കുന്നത്.
മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും എല്ലാ മതങ്ങളിലുമുള്ളവര്‍ കുടുംബാസൂത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംഘപരിവാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. രാജ്യത്തെ നിയമം അനുസരിക്കണമെന്നും കുടുംബാസൂത്രണം നടപ്പിലാക്കണമെന്നും മുസ്ലീം വിശ്വാസികളോട് പ്രധാനമന്ത്രി ആവശ്യപ്പെടണം. ലോക്പാലിനെക്കാളും ഈ രാജ്യത്ത് ആവശ്യം ഏകീകൃത സിവില്‍ കോഡാണ് എന്നും സാമ്ന അഭിപ്രായപ്പെടുന്നു.

“Lucifer”

2001-2011 കാലത്ത് രാജ്യത്തെ മുസ്‌ലീം ജനസംഖ്യ 24 ശതമാനമാണ് വര്‍ധിച്ചത്. 2015 ല്‍ ഇത് 5-10 ശതമാനം വരെ വര്‍ധിച്ചേക്കാം. ഈ വര്‍ധന ഭാഷ, ഭൂമി ശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും പത്രം പറയുന്നത്.  ഘര്‍ വാപസി ചെയ്യുന്നവര്‍ക്ക് അത് ചെയ്യാം. പക്ഷേ രാജ്യത്തെ മുസ്‌ലീം കടന്നുകയറ്റം ഇല്ലാതാക്കാന്‍ അതുകൊണ്ടാകില്ല.

പാകിസ്താനിലും ഇറാഖിലും ഇസ്‌ലാമിക് സര്‍ക്കാരാണ്. പക്ഷേ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിച്ച തുര്‍ക്‌മെനിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ യൂറോപ്പിനോടും അമേരിക്കയോടും കിടപിടിക്കുന്ന രാജ്യങ്ങളാണ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഇക്കാര്യം പറഞ്ഞ് ബോധവത്ക്കരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Related posts

കൈരളി ചാനൽ പരിപാടിയിൽ നടി ഉർവശി മദ്യപിച്ചെത്തി

subeditor

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ സുഹൃത്തിനയിച്ച ശേഷം യുഎഇയില്‍ പ്രവാസി ആത്മഹത്യ ചെയ്തു

main desk

ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന നിഗമനങ്ങൾക്കിടെ ഫോറൻസിക് സംഘം അപകടത്തിൽ‌പെട്ട കാർ പരിശോധിച്ചു

subeditor

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

subeditor

ഡിജിപി നിയമനത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ഇങ്ങനെയൊരു ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ല; ഒരു കോടി രൂപ തരണമെന്ന് ഭാര്യ; അനുകൂല വിധി നല്‍കി കോടതി

subeditor5

ആ കുഞ്ഞ് കരീനയുടേതല്ല

subeditor

നോട്ട് നിരോധനം നടപ്പാക്കിയ 2016 മുതല്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം ചെറുപ്പക്കാര്‍ക്കെന്ന് വിദഗ്ധ സമിതിയുടെ സര്‍വെ റിപ്പോര്‍ട്ട്

main desk

ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ പുന:സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു

subeditor

എഞ്ചിനീയർ അപകടത്തിൽ മരിച്ചു. ടിപ്പർ ഇടിച്ച് തെറിപ്പിച്ച ശരീരത്തിൽ ബസും കയറിയിറങ്ങി.

subeditor

മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ, ഇ മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

subeditor

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി റോഡരികില്‍ മരിച്ച നിലയില്‍

main desk