ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.ശിവ​ശ​ങ്ക​റി​ന് ജാ​മ്യം ന​ല്‍​കി​യാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​സ്റ്റം​സും ഇ​ഡി​യും കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യാ​മെ​ന്ന് അം​ഗീ​ക​രി​ച്ചു. ശി​വ​ശ​ങ്ക​റി​നെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​ട​സ​മി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ വാ​ദം. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ഞ്ചി​യൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു ശി​വ​ശ​ങ്ക​ര്‍ . ഇവിടെ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

Loading...