കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച ആറ് പേര്‍ കൊല്ലത്ത് അറസ്റ്റില്‍

കൊട്ടാരക്കര: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ചൈല്‍ഡ് പോണോഗ്രഫി ഹണ്ടിന്റെ ഭാഗമായി കൊല്ലം റൂറല്‍ പോലീസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.

ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തില്‍ അഭിന്‍ (20), കടയ്ക്കല്‍ ഗോവിന്ദമംഗലം കോക്കോട്ടുകോണം അംബിക വിലാസത്തില്‍ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി നഗര്‍ ആഞ്ഞിലിവേലില്‍ അഖില്‍ എബ്രഹാം (25), പുത്തൂര്‍ വെണ്ടാര്‍ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതില്‍ അഭിജിത്ത് (21), അഞ്ചല്‍ കരുകോണ്‍ പുത്തയം സ്വദേശിയായ 16 വയസുള്ള ആണ്‍കുട്ടി , അഞ്ചല്‍ അലയമണ്‍ തടത്തില്‍ പുത്തന്‍ വീട്ടില്‍ അനുസെല്‍ജിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Loading...

മൊബൈല്‍ ആപ്ലിക്കേഷനായ ടെലഗ്രാം വഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കാന്‍ ക്ലൗഡ് സര്‍വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരവും പോക്‌സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.