മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറ്മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി, അറിഞ്ഞത് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍

കൊല്ലം: മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂരില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. അടച്ചുറപ്പില്ലാത്ത വീടിന് ഉള്ളില്‍ നിന്നുമാണ് കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്.

അസമയത്ത് കുഞ്ഞുമായി പോകുന്നയാളെ കണ്ട് നാട്ടുകാരന് സംശയം തോന്നുകയായിരുന്നു. അര്‍ധനഗ്നനായിരുന്നു ഇയാളെ നാട്ടുകാരന്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യാങ്കളിയിലെത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

Loading...

നാട്ടുകാര്‍ കുഞ്ഞുമായി തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.