പ്രസവം കഴിഞ്ഞ് ആറ് മാസം; കളരി പരിശീലനവുമായി കാജല്‍ അഗര്‍വാള്‍

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് കാജല്‍ അഗര്‍വാള്‍. കുഞ്ഞിന് ജന്മം നല്‍കുന്നതിനായിട്ടാണ് താരം ചലചിത്ര മേഖലയില്‍ നിന്നും കുറച്ച് കാലം വിട്ട് നിന്നത്. ശങ്കര്‍ സംവിധാനെ ചെയ്ത് കമല്‍ഹാസന്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 വില്‍ കാജല്‍ അവര്‍വാളും അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ 2വിനായി അതിവീവ്ര പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ചിത്രത്തിനായി കളരി പരിശീലിക്കുന്ന കാജല്‍ അഗര്‍വാളിന്റെ വിഡിയോ ആണ് പുറത്ത് വന്നത്. കമല്‍ഹാസന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിനായി താരം ഇപ്പോള്‍ തിരുപ്പതിയിലാണ്. മുമ്പ് കാജലും ഭര്‍ത്താവ് ഗൗതം കിപ്ലുവും തിരിപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ഇടവേള എടുക്കേണ്ടിവന്നിട്ടുണ്ടെങ്കിലും മൂന്ന് വര്‍ഷമായി താന്‍ കളരി പഠിക്കുകയാണെന്ന് താരം പറയുന്നു.

Loading...

കുഞ്ഞിന് ജന്മം നല്‍കി ആറ് മാസത്തിന് ശേഷമാണ് കാജല്‍ വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നത്. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കമലും കാജലും പ്രഥാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ട് വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചിത്രീകരണം ആരംഭിച്ചതോടെ ഈ വര്‍ഷം അവസാനം ചിത്രം തീയേറ്ററില്‍ എത്തും.