ക്രൈംബ്രാഞ്ച് ചമഞ്ഞെത്തി;പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച

യുപി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പൊലീസുകാരന്റെ വീട്ടിലെത്തിയ സംഘം വന്‍ കവര്‍ച്ച നടത്തി. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണവും പണവുമാണ് വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തത്. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.അമാരിയ പോലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന പുഷ്‌കര്‍ സിങ് എന്ന ഉദ്യോഗസ്ഥന്റെ ശാസ്ത്രി നഗറിലുള്ള വസതിയിലാണ് ചൊവ്വാഴ്ച വൈകീട്ട് വന്‍ കീട്ട് വന്‍ കവര്‍ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകളെയും തോക്കുചൂണ്ടി ബന്ധിയാക്കിയ ശേഷമായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലാത്ത സമയത്ത് എത്തിയ ആറംഗ സംഘം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് വീടിനുള്ളില്‍ കയറിയത്. വീട്ടിലുള്ളവരെ ബന്ധിയാക്കിയ സംഘം കവര്‍ച്ച നടത്തിയശേഷം കടന്നുകളഞ്ഞകാര്യം അയല്‍ക്കാരാണ് പിന്നീട് പുഷ്‌കര്‍ സിങ്ങിനെ അറിയിച്ചത്.ആറംഗ സംഘത്തിനുവേണ്ടി വലവിരിച്ചിട്ടുണ്ടെന്നും എത്രയും വേഗം അവരെ പിടികൂടുമെന്നും ഡിഐജി രാജേഷ് പാണ്ഡെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Loading...

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ബെറെയ്‌ലി സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.