കെഎസ്ആർടിസി ബസിന് മുന്നിൽ അഭ്യാസ പ്രകടനം; ആറ് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കൾ അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് ആറ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അഭ്യാസപ്രകടനം നടത്തിയ ഏഴ് പേരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇനി ഒരാളെയും ഒരു ബൈക്കും കൂടിയാണ് പിടികൂടാനുള്ളത്.

കുന്നംകുളം അയിനൂർ സ്വദേശികളാണ് പിടിയിലായത്. അയിനൂർ സ്വദേശികളായ സുഷിത്ത്, നിഖിൽ ദാസ്, അതുൽ, അഷിത്ത്, മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ അർധരാത്രിയിലാണ് കെഎസ്ആർടിസിക്ക് മുന്നിൽ മൂന്ന് ബൈക്കുകളിലായി യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടിൽപ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നിൽ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെയാണ് ഏഴ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സിൽ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷവും നടത്തി.

Loading...