തിരുവമ്പാടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്തെ മരത്തില്‍ തുണി കുരുക്കിട്ടനിലയില്‍

കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേർന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി. അവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് സൂചന. ഇതിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു.

എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥിക്കൂടവും തലയോട്ടിയും കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർ നടപടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Loading...