വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ് ഇസ്ലാമിക മതമൗലിക വാദികള്‍

നേപ്പാളില്‍ ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ അക്രമം നടത്തി മുസ്ലീം മതമൗലിക വാദികള്‍. നേപ്പാളിലെ മഹോത്തരി ജില്ലയിലെ ഭംഗഹ പ്രദേശത്തായിരുന്നു സംഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കൂടി ഘോഷയാത്ര കടന്ന് പോകുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഘോഷയാത്രയില്‍ പതാക ഉയര്‍ത്തിയത് സംബന്ധിച്ചും തര്‍ക്കം ഉണ്ടായിരുന്നു.

തുടര്‍ന്ന് മുസ്ലീംമത മൗലികവാദികള്‍ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയിരുന്നു. കല്ലേറില്‍ 20 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രശ്‌നം ഉണ്ടായത് അറിഞ്ഞ് എത്തിയ പോലീസിനെയും ഇവര്‍ ആക്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണൂര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായിട്ടാണ് വിവരം.

Loading...

ഘോഷയാത്രയ്ക്ക് നേരെ മുസ്ലീം സ്ത്രീകള്‍ വീടിന് മുകളില്‍ നിന്നും കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.