എസ്എംഎ രോഗബാധിതയായ സഹോദരനായി സഹായമഭ്യര്‍ഥിച്ച അഫ്ര ഇനി കണ്ണീരോര്‍മ

കണ്ണൂര്‍. എസ്എംഎ രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. നേരത്തെ എസ്എംഎ ബാധിച്ച സഹോദരന്‍ മുഹമ്മദിന് ചികിത്സാസഹായം ആവശ്യപ്പെട്ടുള്ള അഫ്രയുടെ അഭ്യര്‍ഥനയുടെ ഭലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 46 കോടിരുപയാണ് ലഭിച്ചത്.

രോഗം ബാധിച്ച അഫ്ര വില്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് സഹോദരന്റെ ചികിത്സയ്ക്കായി അഭ്യര്‍ഥന നടത്തിയത്. താന്‍ അനുഭവിച്ച വേദന തന്റെ അനിയന്‍ അനുഭവിക്കരുതെന്ന് അഫ്ര പറഞ്ഞിരുന്നു. 18 കോടിരുപയാണ് എസ്എംഎ ചികിത്സയ്ക്കായിട്ടുള്ള മരുന്നിന്റെ വില. എന്നാല്‍ 46 കോടിരുപയുടെ കാരുണ്യമാണ് നാട് സ്വരുക്കൂട്ടി നല്‍കിയത്.

Loading...

2021 ഓഗസ്റ്റ് 24നാണ് അഫ്രയുടെ സഹോദരന്‍ മുഹമ്മദിന് മരുന്ന് കുത്തിവച്ചത്. അഫ്രയ്ക്ക് ചികിത്സ നടക്കുന്നുണ്ടായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഫ്രയ്ക്കായും ചികിത്സ നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെക്ക് മാറ്റുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി ആര്‍ ബിന്ദു അഫ്രയ്ക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. അഫ്രയുടെ അസുഖ വിവരമറിഞ്ഞ് നിരവധി പേരാണ് ചികിത്സ സഹായം നല്‍കാമെന്ന് പറഞ്ഞത്.