കോട്ടയം. ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഡോക്ടര്‍ വന്ദന ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിലാണ് സ്മൃതി ഇറാനി സന്ദര്‍ശനം നടത്തിയത്. വീട്ടില്‍ സന്ദര്‍ശനം നടത്തിയ ഇരു കേന്ദ്രമന്ത്രിമാരും വന്ദനയുടെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ചു.
ഡോക്ടര്‍ വന്ദനയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏകദേശം ഒരു മണിക്കൂറോളം മന്ത്രിമാര്‍ ചെലവഴിച്ചു. ഈ മാസം 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിയ സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളാണ് ഉണ്ടായിരുന്നത്.
Loading...