പാമ്പിന്റെ കടി ഏൽക്കാതിരിക്കാൻ പാമ്പിനെ വെച്ച് പൂജ; പൂജയ്ക്കിടെ കടിയേറ്റ് 54കാരന് നാവ് നഷ്ടമായി

കോയമ്പത്തൂർ : പാമ്പിന്റെ കടി ഏൽക്കാതിരിക്കാൻ പാമ്പിനെ വെച്ച് പൂജ ചെയ്ത 54കാരന് പാമ്പ് കടിയേറ്റ് നാവ് നഷ്ടമായി. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു പൂജ നടത്താൻ നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും പാഞ്ഞു നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പാമ്പിനെ വെച്ച് പൂജ ചെയ്തത്. പൂജ കഴിഞ്ഞ‍പ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം.

Loading...

നാവു മുറിച്ചു മാറ്റി 4 ദിവസം ശ്രമിച്ചാണു ഡോക്ടർമാർ‍ ഇയാളുടെ ജീവൻ രക്ഷിച്ചത്. അന്ധവിശ്വാസം കാരണം അയാൾക്ക് തന്റെ നാവ് നഷ്ടമായി. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം എന്ന് വേണം പറയാൻ. പാമ്പിന് നേരെ നാവ് നീട്ടുന്നതിന് മുൻപ് ഒരു നിമിഷം ആലോജിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.