ടോയ്‌ലറ്റിനുള്ളില്‍ പെരുമ്പാമ്പ്, യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു തൂങ്ങി

ബാങ്കോക്ക്:ടോയ്‌ലറ്റിനുള്ളില്‍ പെരുമ്പാമ്പ്. രാവിലെ ടോയ്‌ലറ്റില്‍ കയറിയ പതിനെട്ടുകാരന് കടിയേറ്റു. അതും ജനനേന്ദ്രിയത്തില്‍. തായ്‌ലന്‍ഡിലെ നോന്ദബുരിയിലാണ് സംഭവം ഉണ്ടായത്. ടോയ്‌ലറ്റ് സീറ്റിനിടെ ഉണ്ടായിരുന്നത് നാലടി നീളമുള്ള പെരുമ്പാമ്പ് ആയിരുന്നു. ഇതറിയാതെ ഇരുന്ന യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പാമ്പ് കടിച്ചു തൂങ്ങുകയായിരുന്നു. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്.

വേദനകൊണ്ട് പുളഞ്ഞ യുവാവ് എഴുന്നേറ്റ് നിന്ന് വട്ടം കറങ്ങിയപ്പോഴേക്കും പാമ്പ് കടിവിട്ടു ദൂരേക്ക് തെറിച്ച് വീണു. ചോരയൊലിപ്പിച്ച് നിന്ന യുവാവിനെ അടുത്തുളള ബാംഗ്‌യായി ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ ഉടന്‍ ചികിത്സ നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് ടോയ്‌ലറ്റ് സീറ്റിനടിയില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടെത്തിയത്. മൃഗ സംരക്ഷകരെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ മോചിപ്പിച്ചു.

Loading...

ടോയ്‌ലറ്റിനോട് ചേര്‍ന്നുളള ഡ്രെയിനേജ് കുഴലിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്ന് കരുതുന്നതായി മൃഗസംരക്ഷകര്‍ അറിയിച്ചു. പാമ്പിന്റെ ആക്രമണത്തിനിരയായ പതിനെട്ടുകാരന്‍ സുഖംപ്രാപിച്ച് വരികയാണെന്ന് അമ്മ അറിയിച്ചു.