പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പ് കടിയേറ്റ് മരിച്ചു

ലക്‌നൗ. പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ജ്യേഷ്ഠന്‍ അരവിന്ദ്, അനിയന്‍ ഗോവിന്ദ് എന്നിവരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

ഗോവിന്ദിന്റെ സഹോദരന്‍ ചൊവ്വാഴ്ചയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. സഹോദരന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ ലുധിയാനയില്‍ നിന്ന് ചന്ദ്രശേഖര്‍ എന്ന സുഹൃത്തിനൊപ്പമാണ് ഗോവിന്ദ് ഗ്രാമത്തില്‍ എത്തിയത്.

Loading...

സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗോവിന്ദും സുഹൃത്ത് ചന്ദ്രശേഖറും വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു പാമ്പ് ഇരുവരെയും കടിച്ചത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദിന്റെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

ചന്ദ്രശേഖര്‍ ചികിത്സയിലാണ്. അരവിന്ദിന് പാമ്പ് കടിയേറ്റ വീട്ടില്‍ തന്നെയാണ് ഇരുവരും വിശ്രമിച്ചത്. ഒരു പാമ്പ് തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.