വാലില്‍ കയറിയ ബൈക്കിന് പിന്നാലെ പ്രതികാരവുമായി മൂര്‍ഖന്‍ പാഞ്ഞത് രണ്ട് കിലോമീറ്റര്‍; പിന്നീട് സംഭവിച്ചത്

പാമ്പുകളുടെ പ്രതികാരത്തെ കുറിച്ച് അവിശ്വസനീയമായ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരു സംഭവം നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമവാസികള്‍.

ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയര്‍ അബദ്ധത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വാലിന്റെ അറ്റത്ത് കയറിയിറങ്ങി. തന്റെ ശരീരത്തില്‍ ബൈക്ക് കയറ്റിയവനെ വിടാതെ പിന്നാലെ കൂടി ആ പാമ്പ്..

Loading...

ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ലയിലാണ് സംഭവം. ഗുഡ്ഡു പചൗരി എന്ന യുവാവാണ് മൂര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ ബൈക്ക് കയറ്റിയത്. മന:പൂര്‍വ്വം സംഭവിച്ചതല്ലെങ്കിലും തന്നെ നോവിച്ചയാളെ വെറുതെ വിടാന്‍ ആ പാമ്പ് തയ്യാറായില്ല.

ആ നിമിഷം മുതല്‍ പാമ്പ് ഗുഡ്ഡുവിന്റെ ബൈക്കിന് പിന്നാലെ കൂടി. ഏകദേശം രണ്ട് കിലോമീറ്ററോളം പിന്നിട്ടിട്ടും പാമ്പ് വിടാന്‍ തയ്യാറായില്ല. പാമ്പ് പിന്നാലെ കൂടിയിട്ടുണ്ടെന്ന് മനസിലാക്കിയ ഗുഡ്ഡു ഒടുവില്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.

പിന്നാലെ എത്തിയ പാമ്പ് ബൈക്കിന് സമീപത്ത് എത്തുകയും ഇഴഞ്ഞു കയറി അതില്‍ ഇരിപ്പുറപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് അവിടേക്ക് എത്തിയത്. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെ ഏകദേശം ഒരു മണിക്കൂറോളമാണ് പാമ്പ് പത്തി വിരിച്ച് ബൈക്കിലിരുന്നത്. ബൈക്കിന്റെ സമീപത്തേയ്ക്ക് എത്തിയവര്‍ക്കു നേരെ പാമ്പ് ചീറ്റി.

ഏകേേദശം ഒരു മണിക്കൂര്‍ പിന്നിട്ടെങ്കിലും പാമ്പ് പിന്മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ആളുകള്‍ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് പാമ്പ് മെല്ലെ ഇഴഞ്ഞു മാറിയത്.

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമായി. ചിലര്‍ക്കാകട്ടെ ഭയത്തിനൊപ്പം അറപ്പും തോന്നും. ഒരുപാട് തെറ്റിദ്ധാരണകള്‍ പാമ്പുകളെക്കുറിച്ച് നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

പാമ്പിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും നിരവധിയാണ്. പാമ്പിന്റെ തലയില്‍ മാണിക്യക്കല്ലുണ്ടെന്നും ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ അയാള്‍ക്ക് പാമ്പ് തന്റെ മാണിക്യക്കല്ല് നല്‍കുമെന്നതുമാണ് ഒരു വിശ്വാസം.

നോവിച്ചു വിട്ടാലോ ഇണചേരുമ്പോള്‍ ശല്യപ്പെടുത്തിയാലോ വര്‍ഷങ്ങളോളം ആ പക മനസ്സില്‍ സൂക്ഷിച്ച് തക്കതായ അവസരത്തില്‍ പാമ്പ് പ്രതികാരം ചെയ്യുമെന്നതാണ് മറ്റൊരു വിശ്വാസം.

എന്നാല്‍ ഒരാളെ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിപോലും പാമ്പിനില്ല എന്നതാണ് വാസ്തവം.

ബാഹ്യകര്‍ണങ്ങളില്ലാത്ത പാമ്പിന് പാട്ടുകേള്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നതും ഒരു അന്ധവിശ്വാസമാണ്. മകുടിയൂതി പാമ്പിനെക്കൊണ്ട് തലയാട്ടിക്കുന്ന പാമ്പാട്ടികളെ നമ്മുടെ നാട്ടില്‍ മാത്രമല്ല; മറ്റ് രാജ്യങ്ങളിലും കാണാം.

വളരെ കുറഞ്ഞ ശ്രവണശേഷിയുള്ള പാമ്പ് പാമ്പാട്ടിയുടെ മകുടിയെ തന്നെ ഉപദ്രവിക്കാന്‍ വരുന്ന എന്തോ ഒന്നായി തെറ്റിദ്ധരിച്ച് ജാഗരൂകരാകുന്നതാണ് പാമ്പിന്റെ സംഗീതാസ്വാദനമായി വ്യാഖ്യാനിക്കുന്നത്.

നോവിച്ചു വിട്ടാലോ ഇണചേരുമ്പോള്‍ ശല്യപ്പെടുത്തിയാലോ വര്‍ഷങ്ങളോളം ആ പക മനസ്സില്‍ സൂക്ഷിച്ച് തക്കതായ അവസരത്തില്‍ പാമ്പ് പ്രതികാരം ചെയ്യുമെന്നതാണ് മറ്റൊരു വിശ്വാസം.

പാമ്പിന്റെ തലയില്‍ മാണിക്യക്കല്ലുണ്ടെന്നും ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ അയാള്‍ക്ക് പാമ്പ് തന്റെ മാണിക്യക്കല്ല് നല്‍കുമെന്നതുമാണ് ഒരു വിശ്വാസം.

എന്തായാലും പാമ്പുകളുടെ പ്രതികാരത്തെ കുറിച്ച് അവിശ്വസനീയമായ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരു സംഭവം നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമവാസികള്‍.