അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്

പാലക്കാട്: അങ്കണവാടിയിൽ മുർഖനെ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്നിലെ അങ്കണവാടിയുടെ അടുക്കളയിൽ നിന്നാണ് മൂർഖനെ കണ്ടെത്തിയത്. ജീവനക്കാരി അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.

തുടർന്ന് വനംവകുപ്പ് ആർആർ ടീം എത്തി പരിശോധിച്ചാണ്, മൂർഖൻ എന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് ഇഴഞ്ഞ് മാറിയതിനാൽ പിടികൂടാൻ വനം വകുപ്പിന് സാധിച്ചില്ല. അപായ സാധ്യത നിലനിൽക്കുന്നതിനാൽ അങ്കണവാടി അടച്ചു. അങ്കണവാടി 1993 ൽ നിർമ്മിച്ചതാണ്. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ ശോചനീയമാണ്.

Loading...

പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ ഇനി അങ്കണവാടി തുറക്കൂ. 2019-ൽ വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ നിന്ന പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചിരുന്നു. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനിയാണ് അന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. ക്ലാസ് മുറിയിൽ നിന്നുമായിരുന്നു അന്ന് കുട്ടിക്ക് കടിയേറ്റത്.