പ്രളയം തീര്‍ത്ത പ്രണയകാവ്യം, സ്‌നേഹയുടെ കഴുത്തില്‍ യുവ ഡോക്ടര്‍ താലികെട്ടും

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ഡോക്ടര് സുജയിന്റെ ഓട്ടപ്പാച്ചിലിനിടയിലാണ് ജീവിതത്തിലേക്ക് അവള്‍ കടന്നുവരുന്നത്. ഹരിപ്പാട്ടുകാരി ആര്‍വി സ്‌നേഹ .ചവറ തെക്കുംഭാഗം സ്വദേശിയാണ് സുജയ്. സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തിയപ്പോഴാണ് സ്നേഹയെ പരിചയപ്പെട്ടത്. കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്നേഹയെ കൂട്ടുകിട്ടുന്നത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളിൽ സാധനങ്ങളെത്തിച്ചു. രണ്ടാംനാൾ രണ്ട് ടിപ്പർലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്.

അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്നേഹയ്ക്കൊപ്പം സാധനങ്ങൾ കൈമാറി. ആ യാത്രയിലെ സ്നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്നേഹ പറയുന്നു. സ്നേഹ മഹാരാജാസ് കോളേജിൽ എം.എ. പൊളിറ്റിക്‌സ് അവസാന സെമസ്റ്റർ വിദ്യാർഥിനിയാണ്. ഒന്നിച്ചുള്ള യാത്രയിൽ അവർ പ്രണയത്തിലായി. വാലന്റൈൻസ് ദിനത്തിന്റെ പിറ്റേന്ന്, വെള്ളിയാഴ്ച ഇവരുടെ വിവാഹ നിശ്ചയമാണ്. ചിങ്ങത്തിലാണ് താലികെട്ട്.

Loading...

മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്‌നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്‌നേഹ. കെ.എസ്.യു. നേതാവും. നാട് ഹരിപ്പാട്. അവിടെ വണ്ടിയിറങ്ങിക്കഴിയുമ്പോൾ കോളേജ് കുമാരിയുടെ വേഷം അഴിച്ചുവയ്ക്കും.

പിന്നെ, വഴിയരികിലെ തട്ടുകടക്കാരിയാണ്. ഇത് ജീവിക്കാനുളള വേഷമാണ്. ഇടയ്ക്ക് സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം തലകാണിക്കും. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കലയോടുളള ഇഷ്ടം കൈവിടാനും മനസ്സില്ല.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലാണ് സ്‌നേഹയുടെ തട്ടുകട. കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മ കട നോക്കും. ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളിൽ സ്‌നേഹ പഠനത്തിന് അവധികൊടുക്കും. കച്ചവടം കൂടുതൽ കിട്ടുന്ന ദിവസങ്ങളതാണ്. നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം.

അമ്മയ്ക്കും സ്‌നേഹയ്ക്കും ഭക്ഷണത്തിനുള്ള വകയുണ്ടാക്കണം. വീട്ടുവാടക കണ്ടെത്തണം. പിന്നെ പഠിക്കാനുള്ള ചെലവും. അവധി ദിവസങ്ങളിൽ സ്‌നേഹ മുഴുവൻ സമയവും കടയിലുണ്ടാകും. രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം. നേരെ കടയിലേക്ക്.

അവിടെ ചായയുമായി അമ്മ കാത്തിരിക്കും. സ്‌നേഹ വന്നുകഴിഞ്ഞാൽ സാധനങ്ങൾ വാങ്ങാനുംമറ്റുമായി അമ്മ പോകും. രാത്രി എട്ടുവരെ കട നോക്കും. പിന്നെ, അമ്മയ്‌ക്കൊപ്പം കുമാരപുരത്തെ വാടകവീട്ടിലേക്ക്.

പള്ളിപ്പാട് കൊടുന്താറ്റ് കോളനിയിൽ നാല് സെന്റിലായിരുന്നു സ്‌നേഹയും കുടുംബവും താസമിച്ചിരുന്നത്. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചു.

സ്‌നേഹ അന്ന് സ്‌കൂളിൽ പഠിക്കുന്നു. പട്ടിണിയായിപ്പോയ നാളുകൾ. എങ്ങനെയും പഠിക്കണമെന്ന് തീർച്ചപ്പെടുത്തിയ അവൾ അമ്മയ്‌ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി.

അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസിൽ ബി.എ. പൊളിറ്റിക്‌സിന് ചേർന്നു. നല്ല മാർക്കോടെ വിജയം. ഇപ്പോൾ എം.എ. പൊളിറ്റിക്‌സ് ഒന്നാംവർഷമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്‌സണായി അങ്കം കുറിച്ചുനോക്കിയെങ്കിലും ജയിച്ചില്ല.

മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്‌നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ ഒരുവർഷത്തോളം അഭിനയിച്ചു.