Literature Poems

കലോത്സവത്തിലെ മത്സരത്തിനിടെ പിറന്ന ഒരു കുഞ്ഞു കവിത സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഫേസ്ബുക്കില്‍ പോസ്റ്റായി വന്ന കൊച്ചുകവിത വൈറലായി. ഉപജില്ലാ കലോത്സവത്തിലെ കവിതാമത്സരത്തിന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെഴുതിയ പന്ത്രണ്ടു വരികളുള്ള ഒരു കൊച്ചുകവിത. അവള്‍ക്ക് മത്സരത്തില്‍ സമ്മാനം കിട്ടിയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരുകാര്യമുറപ്പാണ് അമ്മയെന്ന വിസ്മയത്തെ വാക്കുകളുടെ കോരിച്ചൊരിയലില്ലാതെ എഴുതിയിടപ്പെട്ട കവിതയാണവള്‍ നമുക്ക് ചൊല്ലിത്തരുന്നത്.

ചെര്‍പ്പുളശേരി ഉപജില്ലാ കലോത്സവത്തിലെ മത്സരത്തിനിടെ പിറന്ന ഒരു കുഞ്ഞു കവിത സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. സ്‌നേഹ എന്ന കുട്ടിയുടേതാണ് കവിത എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. പുലാപ്പറ്റ എം.എന്‍.കെ.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌നേഹ എന്‍ പി എഴുതിയത്.

എഴുതിയിടാനാകാത്ത പറഞ്ഞുതീരാത്ത വികാരമാണ് അമ്മ. എങ്കിലും എപ്പോഴോ ആരോ കോറിയിടുന്ന ഒരു നാലുവരി കവിതയിലൂടെ ഒരു കുഞ്ഞു നോവു വീഴ്ത്തി മനസിലേക്കങ്ങനെ അമ്മയെത്താറില്ലേ. അത്തരമൊരു കവിതയാണിതും. മത്സരത്തിന്റെ മുറുക്കിപ്പിടിത്തതിനിടയില്‍ കീറിമുറിച്ച സമയത്തിനിടയില്‍ അവളെഴുതിയ കവിത പറയുകയാണ് അമ്മയെന്നാല്‍ പുകഞ്ഞു പുകഞ്ഞു തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുവന്ന ഒരു മെഷീനാണെന്ന്. ലാബ് എന്നാണ് കവിതയുടെ തലക്കെട്ട്. അടുക്കള എന്ന വിഷയത്തിലായിരുന്നു കവിതയെഴുത്ത്.

അവളുടെ കണ്ണില്‍ അടുക്കള ഒരു ലാബായിരുന്നു. അവിടെ നേരം പുലരുന്നതുമുതല്‍ ഇരുട്ടുന്നത് വരെ പണിയെടുക്കുന്ന അമ്മ കരിപുരണ്ട, കേടുവന്ന, തനിയെ സ്റ്റാര്‍ട്ടാകുന്ന ഒരു മെഷീനും. ആ മെഷീന്‍ നിത്യവും സോഡിയം ക്ലോറൈഡ് ഉത്പാദിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് അവളുടെ കവിത അവസാനിക്കുന്നത്.

ഫേസ്ബുക്കില്‍ പോസ്റ്റായി വന്ന കവിതയിലുള്ളത് പന്ത്രണ്ട് വരികള്‍. ഞൊടിയിട കൊണ്ട് വായിച്ചു തീരുമ്പോള്‍ മനസിനുള്ളിലെ വീടുചിത്രത്തിലൂടെ നടന്ന് അടുക്കളയില്‍ മുഷിഞ്ഞ സാരിത്തുമ്പു പിടിച്ച് വിയര്‍പ്പ് തുടയ്ക്കുന്ന സ്വന്തം അമ്മയിലേക്കെത്തും. സ്വന്തം വേദനകളെ നിറംപുരട്ടാത്ത ചുണ്ടുകളിലെ ചിരികൊണ്ട് മായ്ക്കുന്ന അമ്മ.സ്വന്തം വയറിന വിശപ്പു മറന്ന് സ്‌നേഹത്തിന്റെ ചോറു വിളമ്പുന്ന അമ്മ. വിയര്‍പ്പ് ചാലുവീഴ്ത്തിയ സീമന്ത രേഖയിലൂടെ ഒഴുകിയിറങ്ങുന്ന സിന്ദൂരവും നെറ്റിത്തടത്തിലമ്മ തലേന്നുതൊട്ട പൊട്ടിന്റെ നിറം കണ്ണിനുള്ളിലെ കണ്ണീര്‍ത്തുള്ളിയില്‍ നിറംചാലിക്കും.

social-media-trending-poem-lab
രചനകള്‍ വിലയിരുത്തിയ അധ്യാപകരുടെ കണ്ണില്‍ വെള്ളം നിറച്ച ഇത്തരം സൃഷ്ടികള്‍ പുതുതലമുറകളില്‍ ചിലരെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുതന്നെയാണ് വളരുന്നതെന്ന ഒരു പ്രതീക്ഷയാണ് നമുക്ക് നല്‍കുന്നത്.

പാലക്കാട് എലമ്പിലാശ്ശേരി കെ.എ.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച, ചെര്‍പ്പുളശ്ശേരി ഉപജില്ലാകലോത്സവം പ്രോഗ്രാം കമ്മിറ്റിയംഗമായ പി.എം.നാരായണനാണ് സ്‌നേഹയുടെ കവിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്

അടുക്കള ഒരു ലാബാണെന്ന്

പരീക്ഷിച്ച് നിരീക്ഷിച്ച്

നിന്നപ്പോഴാണ് കണ്ടത്**

വെളുപ്പിനുണര്‍ന്ന്

പുകഞ്ഞു പുകഞ്ഞ്

തനിയെ സ്റ്റാര്‍ട്ടാകുന്ന

കരിപുരണ്ട കേടുവന്ന

ഒരു മെഷ്യീന്‍

അവിടെയെന്നും

സോഡിയം ക്ലോറൈഡ് ലായനി

ഉത്പാദിപ്പിക്കുന്നുണ്ടെന്ന്

Related posts

ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ’

ചിലർ നമ്മളെ കാണണമെന്ന് പറയും.. തെല്ല് അലസത കാട്ടിയാൽ.. ആ വേദനയുടെ കഥ..

subeditor

മാത്തപ്പന്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.

subeditor

തമിഴ്നാട്ടിലേ ശർക്കര വാങ്ങിയാൽ അപകടം, മാരക വിഷവും കെമിക്കലും

വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ ചോര വാര്‍ന്ന് ഒഴുകുന്ന യുവാക്കളുടെ ജീവന്‍ കാത്ത് രക്ഷിച്ച വീട്ടമ്മ ഗീതയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കേരളാ പോലീസും

ഇനിയും കിളിപോകാത്ത ആങ്ങളമാർ വായിച്ചറിയാൻ…;മുരളി തുമ്മാരുകുടി എഴുതുന്നു

ഡാകിനിയും കുട്ടൂസനും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കഠിനക്രിയകളിലൂടെ ഹോമകുണ്ഡത്തില്‍ നിന്നും ഉരുവാക്കിയതാണ് ലുട്ടാപ്പിയെ, എഫ്ബി പോസ്റ്റ് വൈറല്‍

സങ്കടപ്പെടുത്തുന്ന ദിനങ്ങളിലൂടെ കടന്നുപോകുന്നുവെന്ന തുറന്നുപറച്ചിലുമായി വൈദികന്‍

ഒരു കല്ലെടുത്ത് കുത്തിവച്ചു, ഒരിലയില്‍ കുറച്ച് പൂവും വിതറി, പന്ത്രണ്ട് രൂപയും വച്ചു! പിന്നീട് നടന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങള്‍; തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോട്ടോഗ്രാഫറായ യുവാവിന്റെ അനുഭവക്കുറിപ്പ്

വിട

subeditor

ഇവരെ സാംസ്‌കാരിക നായികാ നായകന്‍മാരെന്നു വിളിച്ചുകൊണ്ടിരിക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തുക ,സാംസ്‌കാരിക മൗനത്തിനെതിരെ ആഞ്ഞടിച്ച് ഞെരളത്ത് ഹരിഗോവിന്ദന്‍

കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സഹോദരനെ കൊന്നവർക്കെതിരെ വികാര നിർഭരമായ ഒരു കത്ത്

Leave a Comment