2018 ല്‍ യുപിയില്‍ രജിസ്റ്റര്‍ ചെയ്തത് 4322 ബലാത്സംഗക്കേസുകള്‍;കാരണം ജനസംഖ്യാ വര്‍ദ്ധനവെന്ന് പൊലീസ്

ലഖ്‌നൗ: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്നത്. 2018 ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 7 ശതമാനമാണ് വര്‍ദ്ധവന് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 12 എന്ന കണക്കിലാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസുകള്‍ ഉണ്ടാകുന്നത്. ആക്രമണക്കേസുകളാകട്ടെ 59,455 എന്ന നിലയിലുമാണ്.

പ്രായപൂര്‍ത്തിയാകാത്ത 144 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നവിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്നത് (2736).കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണവും ഉയര്‍ന്നു(19936). സ്ത്രീധനത്തിന്‍റെ പേരില്‍ 2444 പേര്‍ കൊല്ലപ്പെട്ടു. 131 വയോധികരും 2018ല്‍ കൊല്ലപ്പെട്ടു. സൈബര്‍ കുറ്റകൃത്യത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായി.

Loading...

എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തെത്തി. ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ എണ്ണം സ്വാഭാവികമായും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു.

ചുരുക്കത്തിൽ, മറ്റ് കഠിന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഒന്നും ചെയ്യാനോ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പോലീസ് വകുപ്പുകൾക്ക് മുൻഗണന നൽകാനോ ഉള്ള അഭാവമുണ്ട്. ഇതുവരെ ഒരു സർക്കാരും തയ്യാറാക്കിയ നല്ല സുരക്ഷാ പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. നിരീക്ഷണവും പട്രോളിംഗും മോശമാണ്, ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ ഇത് ഒരു പ്രധാന കാരണമാണ്.