ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍,തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്

ബിജെപി നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.ഇതു സംബന്ധിച്ച് കേന്ദ്ര നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു.ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഏറെക്കാലമായി രാഷ്ട്രീയ വനവാസത്തിലായിരുന്നു ശോഭ സുരേന്ദ്രന്‍. മാസങ്ങളായി ബിജെപി യോഗങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് മാധ്യമങ്ങളിലൂടെ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തന്നെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നും ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന സൂചനയും ശോഭ സുരേന്ദ്രന്‍ നല്‍കി. ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രതികരണം വരും ദിവസങ്ങളില്‍ സംസ്ഥാന ബി ജെ പിയിലെ വിഭാഗീയത രൂക്ഷമാക്കും

Loading...