റംസിയെയും റംസിയുടെ കുഞ്ഞിനെ കൊന്നവൾ: സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ വൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

കൊട്ടിയം; റംസി ആത്മഹത്യ കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിനിടയിൽ കൗമുദി ചാനൽ ലക്ഷ്മി പ്രമോദിനെ ​ഗസ്റ്റാക്കിയ ഡേ വിത്ത് എ സ്റ്റാർ സോഷ്യൽ മീഡിയ കുത്തിപ്പൊക്കി വൻ രോഷപ്രകടനം നടത്തുകയാണ്. വീഡിയോയ്ക്ക് താഴെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് ലക്ഷ്മിക്കെതിരെ തെറിവിളി ഉയരുന്നത്. ലക്ഷ്മിയുടെ സീരിയൽ കഥാപാത്രത്തെപോലെ ജീവിതത്തിലും നെ​ഗറ്റീവ് റോൾ, റംസിയെയും റംസിയുടെ കുഞ്ഞിനെ കൊന്നവൾ എന്നിങ്ങനെ പോകുന്നു പ്രതിഷേധ കമന്റുകൾ.

റംസിയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട്. ഫാരിസും ലക്ഷ്മിയും ചേർന്നാണ് പെൺകുട്ടിയെ ഗർഭഛിദ്രത്തിന് എത്തിച്ചത് എന്നായിരുന്നു നിലവിലെ അന്വേഷണ സംഘത്തിന്റെ നി​ഗമനം.

Loading...

അതേസമയം ഇപ്പോൾ ഇതാ ലക്ഷ്മി പ്രമോദ് ഒളിവിലാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കുടുംബത്തോടെയാണ് ഒളിവിൽ പോയിരിക്കുന്നത്. ഇവരെ പിടികൂടാനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതെ സമയം മുൻ‌കൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടുകൾ വരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോൾ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രമോദ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്. ലക്ഷ്മി പ്രമോദിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അറിയാമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.

ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് കൊട്ടിയം സി.ഐ. ദിലീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.