1000 രൂപയുമായി പള്ളിയിൽ വരണമെന്ന് വൈദികൻ, വിമർശനം ശക്തം

ലോക്ക്ഡൗണിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് കത്തോലിക്ക സഭ. നേർച്ചയ്ക്കെന്ന പേരിൽ വൻതുകയാണ് ജനങ്ങളിൽ നിന്ന് ഇത്തരക്കാർ ഈടാക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് പോലും വെറും കച്ചവടസ്ഥലങ്ങൾ മാത്രമായി ആരാധനാലയങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. പലതരം നേർച്ചകളെന്നപേരിൽ വൻതുകയാണ് ആരാധനാലയങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. ജനങ്ങളെ പണത്തിന്റെ പേരിൽ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് വൈദികർ.

ലോക്ക് ഡൗണിൽ ചെറിയ ഇളവുകൾ വന്നതോടെ കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ മിക്കസഥലങ്ങളിലും തുറന്നിരുന്നു. സാമൂഹിക അകലമടക്കമുള്ള കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് ആളുകൾ എത്തുന്നതും ചടങ്ങുകൾ നടത്തുന്നതും. ഈ ലോക്ക് ഡൗൺ മൂലം പലരും വൻ സാമ്പത്തിക പ്രിതസന്ധിയിലാണെങ്കിലും പള്ളികളിൽ പണപ്പിരിവിന് യാതൊരു കുറവുമില്ല. അന്തോണീസ് പുണ്യാളന്റെ തിരുന്നാളിനായി വരുമ്പോൾ ആയിരം രൂപയുമായി വരണമെന്ന് പറയുന്ന വൈദികന്റെ വീഡിയോ ചർച്ചയാവുകയാണ്. ജൂൺ 30 വരെ നിങ്ങളുടെ അത്യാവശ്യത്തിനായി പള്ളിയിൽ വരാമെന്നും മുൻകൂട്ടിപറയണമെന്നും വൈദികൻ വീഡിയോയിൽ പറയുന്നുണ്ട്. വൻ വിമർശനമാണ് വീഡിയോക്കെതിരെ ഉയരുന്നത്.

Loading...