ഭിക്ഷക്കാരോടും സെക്‌സ് വർക്കേഴ്‌സിനോടും ഒരിക്കലും തർക്കിക്കരുത്: അവര്‍ക്ക് സ്‌കില്‍സില്ലല്ലോ?: ടിനി ടോമിനെതിരെ പ്രതിഷേധം

നടൻ ടിനി ടോമിന്റെ പരാമർശത്തിനെതിരെ സാമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ഭിക്ഷക്കാരോടും സെക്‌സ് വർക്കേഴ്‌സിനോടും ഒരിക്കലും തർക്കിക്കരുത് അവരുടെ ഗതികേടുകൊണ്ടും മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ടുമാണ് അവർ ആ വഴി തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അത്തരക്കാരോട് ഞാൻ പ്രതികരിക്കാറില്ല. ഓരോ തവണയും സൈബർ അറ്റാക്കുകൾ നടക്കുമ്പോൾ കൂടുതൽ പവർഫുൾ ആകുന്നു -ടിനിയുടെ ഈ പരാമർശമാണ് സോഷ്യൽമീഡിയയിൽ വിമർശനത്തിനിടയാക്കിയിരിക്കുന്നത്.

Loading...

ഒരു സൂപ്പർ താരത്തിന്റ മകനായോ വായിൽ വെളളിക്കരണ്ടിയുമായോ ഒന്നും അല്ല താൻ വന്നത്. പട്ടിണി കിടന്നും അമ്പലപ്പറമ്പിലും പളളിപ്പറമ്പിലും ഒക്കെ പരിപാടി അവതരിപ്പിച്ചുമൊക്കെ തന്നെയാണ് ഇവിടെവരെ എത്തിയതെന്നും ടിനി അഭിമുഖത്തിൽ പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും മിമിക്രിയിലേക്കൊരുപാടാളുകൾ വന്നിട്ടുണ്ടെന്നും അവർക്കെല്ലാം ജീവിതം നൽകിയ കലയാണ് മിമിക്രിയെന്നും അദ്ദേഹം പറഞ്ഞു. അവരാരും ആരെയും അവഹേളിക്കാനോ കളിയാക്കാനോ ബോഡി ഷെയിമിങ്ങ് ചെയ്യാനോ അല്ല ഉദ്ദേശിക്കുന്നത്. ഒരു തമാശക്ക് ചെയ്യുന്നതാണ്. അതെല്ലാം എല്ലാവരും ആസ്വദിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസ് വന്നപ്പോൾ തന്റെ പേരും അതിലേക്ക് വലിച്ചിട്ടു എന്നാൽ അതുമായൊന്നും യാതൊരു ബന്ധവും ഇല്ലന്നും ടിനി പ്രതികരിച്ചു. ചില ഓൺലൈൻ ചാനലുകൾ അവർക്ക് റീച്ച് കിട്ടാൻ നമ്മളെ കരി വാരി തേക്കുന്നു, അവർ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. താനൊരു തുറന്ന പുസ്തകമാണ്, ഒന്നും ഒളിച്ച് വെക്കാനില്ലെന്നും ടിനി പറയുന്നുണ്ട്.