ഗംഗേശ്വാനന്ദ സ്വാമി നമ്മള്‍ അറിഞ്ഞിനും അപ്പുറം ; ഗംഗേശാനന്ദയ്ക്കു വേണ്ടി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങൾ

ഗംഗേശ്വാനന്ദ സ്വാമി നമ്മള്‍ അറിഞ്ഞിനും അപ്പുറം . സ്വാമിക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുനന പോസ്റ്റ് വായിച്ചാല്‍ ആര്‍ക്കും അത് മനസ്സിലാക്കാം…

വിവാദ പോസ്റ്റ് ചുവടെ :-

Loading...

ആരാണ്, സ്വാമി ഗംഗേശാനന്ദ ,,,,,,,

പാരാ മിലട്ടറി ഫോഴ്സില്‍ ഉദ്യോഗത്തിലിരിക്കെ,, ജോലി ഉപേക്ഷിച്ചു പന്മന ആശ്രമത്തില്‍ ചേര്‍ന്ന ശ്രീഹരി എന്ന ഹരിചൈതന്യ ബ്രഹ്മചാരി…
തേജസ്വിയും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരന്‍, അതിനും മുന്‍പേ രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ വളര്‍ന്ന നല്ല ഒരു സമാജ പ്രവര്‍ത്തകന്‍…
2000മാണ്ടിലാണ്, ഹരി ,പന്മന ആശ്രമത്തില്‍ പൂര്‍ണ്ണമായും അന്തേവാസിയായത്….
എപ്പോളും എല്ലാടത്തും ഓടി നടക്കുന്ന എത്ര കഠിനാദ്ധ്വാനവും ഒരു മടിയുമില്ലാതെ ചെയ്യുന്ന ഹരിയെ,,, പാചകക്കാരനായും, ഡ്രൈവറായും, വിറകുവെട്ടുകാരനായും,, അതിലുപരി നല്ല സംഘടനാ പാടവമുള്ളയാളായും ധാരാളം പേര്‍ അറിയുമായിരുന്നൂ….
2004ല്‍ ശിവരാത്രി ദിവസം ഉത്തരകാശിയില്‍ വച്ച് വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ സ്ഥാപിച്ച തീര്‍ത്ഥപാദ സന്യാസ പരമ്പരയുടെ പരമാചാര്യന്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ …
സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേരില്‍ സന്യാസ ദീക്ഷ നല്‍കീ…..

ആരേയും സഹായിക്കുന്ന പ്രകൃതം,, അതില്‍ മുന്‍പിന്‍ നോട്ടമില്ല,, ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ അദ്ദേഹം വരുത്തിവച്ചത് പലപ്പോളും മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നൂ….
കടംകേറി മുടിഞ്ഞ സഹോദരന്‍മാരുടെ ഹോട്ടല്‍ വ്യവസായത്തില്‍ പലപ്പോളും സ്വാമി ഇടപെട്ടതും ആ ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിച്ചതും ഒരു പക്ഷെ സന്യാസ ജീവിതത്തിന് ചേരാത്ത കാര്യമായിരിക്കും..
ഇതൊഴിച്ചു ഗംഗേശാനന്ദയുടെ ഇത്രയും കാലത്തെ സന്യാസ ജീവിതത്തില്‍ മറ്റൊരു കറുത്തപാടും ഇല്ല ..
നല്ല കാറില്‍ സഞ്ചരിക്കും ചിലപ്പോള്‍ ,,, ചിലപ്പോള്‍ അമ്പലത്തിണ്ണയിലോ, റയില്‍വേ സ്റ്റേഷനിലോ കിടന്നുറങ്ങും,,,,, പരിചയപെടാന്‍ പറ്റിയ ആരുമായും ഹൃദയം നിറഞ്ഞ സ്നേഹിത ഭാവമായിരുന്നു എപ്പോളും ..

2006 ല്‍ കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ജനിച്ച വീട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥ കൃത്രിമമാര്‍ഗത്തില്‍ തട്ടിയെടുത്തൂ…. നാട്ടുകാര്‍ അതിനെതിരേ സമരങ്ങള്‍ ചെയ്തു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകള്‍ പരസ്യമായി സമരക്കാരെ തല്ലി ചതച്ചൂ.. പോലീസും സര്‍ക്കാരും ചലിച്ചില്ല.. അടികൊണ്ട പ്രവര്‍ത്തകര്‍ പന്മന ആശ്രമത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തി ആശ്രമം സ്വാമി ഗംഗേശാനന്ദയെ കണ്ണമൂലയിലെ സമരങ്ങള്‍ നയിക്കാന്‍ നിയോഗിച്ചൂ…

ആ സമര സമതിയുടെ നേതാവ് ശ്രീമാന്‍ രാജന്‍റെ വീട് കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം ആലോചനകള്‍ നടന്നത്.. അന്നുതൊട്ടു രാജനും ഭാര്യ താരയും
സ്വാമിയുടെ സ്വന്തം സഹോദരങ്ങളേപോലെ അടുപ്പമുള്ളവരായി… കണ്ണമൂലയിലെ സമരത്തില്‍ നായകനായ സ്വാമി പോലീസ് മേധാവിയുടെ നിരന്തര പീഢനങ്ങള്‍ക്കു അന്നുതൊട്ടു വിധേയനായിരുന്നൂ…. ജീവന്‍ പോലും നഷ്ടപെടുന്ന അവസ്ഥയില്‍ കണ്ണമൂലയിലെ പല കുടുംബങ്ങളുടെ കൂട്ടത്തില്‍ രാജന്‍റെ കുടുംബവും സ്വാമിക്കു വലിയ സംരക്ഷണ നല്‍കിയിരുന്നൂ … രാജന്‍റെ മക്കള്‍ സ്വാമിക്ക് സ്വന്തം മക്കളേപ്പോലെ ആയിരുന്നൂ സമരങ്ങള്‍ നടക്കുന്ന കാലത്ത് ഇരുവരും കുട്ടികളായിരുന്നൂ…

വളര്‍ന്നപ്പോളും അവരോടു സ്വാമിക്ക് സ്വന്തം എന്ന തരത്തില്‍ ഉള്ള സ്വാതന്ത്യം ഉണ്ടായിരുന്നൂ …. സ്വാമിയുടെ മാതാപിതാക്കളുടെ വീട്ടില്‍ ഈ കുട്ടികള്‍ പലപ്പോളും പോയി താമസിച്ചിരുന്നൂ..നിയമ വിദ്യാര്‍ഥിനിയായ മകള്‍ സ്വാമിയുടെ മാതാപിതാക്കളുടേയും സഹോദരിയുടേയും കൂടെ താമസിക്കുന്ന അവസരത്തില്‍,, ഡിസംബര്‍ മാസം പെണ്‍കുട്ടി ഓയൂര്‍ സ്വദേശിയും സ്വാമിയുടെ പരിചയക്കാരനുമായ അയ്യപ്പദാസുമായി പ്രണയത്തിലാണെന്നു സ്വാമിയുടെ സഹോദരി മനസ്സിലാക്കി… ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളുമായുള്ള ബന്ധം ഈ കുട്ടിയുടെ ഭാവിയെ ബാധിക്കും എന്നുറപ്പായപ്പോള്‍,, സ്വാമിയുടെ സഹോദരി പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം ധരിപ്പിച്ചൂ… പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും, സ്വാമിയും ,വിവരം അറിഞ്ഞ എല്ലാവരും പെണ്‍കുട്ടിയോടു ഇയാളുമായുള്ള ബന്ധം നിര്‍ത്താന്‍ ഗുണദോഷിച്ചൂ..

പക്ഷെ പെണ്‍കുട്ടി അതിന് തയാറായില്ല ..ഒടുവില്‍ തങ്ങളുടെ പ്രണയത്തിന് സ്വാമിയാണ് തടസ്സം എന്നു ധരിച്ച ഇരുവരും ചേര്‍ന്നു സ്വാമിയെ വകവരുത്താന്‍ തീരുമാനിച്ചൂ… പെണ്‍കുട്ടി പേട്ട പോലീസ് സ്റ്റേഷനില്‍ താല്കാലികമായി ഏതോ ജോലി ( internal ship ആണെന്നു പറയപെടുന്നൂ ), ചെയ്യുകയാണ്…. ,,,
സ്വാമിയേ വകവരുത്താനായീ പെണ്‍കുട്ടിയെ കൊണ്ടു തന്ത്രപരമായി സ്വാമിയേ വീട്ടില്‍ വിളിച്ചു വരുത്തി … സാധാരണ പോകുന്ന വീടാണ്, സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് കാറില്‍ വീട്ടിലേക്കു കൂട്ടികൊണ്ടുവന്നത്….

പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറിയതായിമാതാപിതാക്കളേയും സഹോദരനേയും സ്വാമിയേയും അറിയിച്ചൂ.. ബോധ്യപെടുത്താന്‍ കാമുകനേ ആ ദിവസം രാത്രി വീട്ടില്‍ വിളിച്ചു വരുത്തി .. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കപെട്ടു കാമുകന്‍ അയ്യപ്പദാസ് രാത്രി ഒന്‍പതരയോടെ തിരികെ പോയി … കിടക്കും മുന്‍പ് പെണ്‍കുട്ടി സ്വാമിക്ക് ഭക്ഷണം കൊടുത്തൂ,,,

അച്ചനും അമ്മയും അവരുടെ മുറിയിലും, പെണ്‍കുട്ടിയും സഹോദരനും അവരുടെ മുറികളിലും സ്വാമി വീട്ടിലെ ഹാളിലും ഉറങ്ങാന്‍ കിടന്നു …..
സ്വാമിക്ക് തന്ത്ര പൂര്‍വ്വംഏതോ മയക്കു
മരുന്നു കൊടുത്തിരുന്നൂ …
രാത്രിയില്‍ കഠിന വേദനയോടെ ഞെട്ടി ഉണരുമ്പോള്‍ ജനനേന്ദിയം ഛേദിക്കപെട്ടിരുന്നൂ..

രക്തസ്രാവവും മരുന്നിന്‍റെ ശക്തിയും കൊണ്ടു അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കിടക്കുമ്പോള്‍ പോലീസ് വീട്ടില്‍ വന്നു വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നൂ….( ബലാത്സംഗ കഥക്ക് പ്രസക്തിയില്ല കാരണം നാലു തവണ ആ കഥ പോലീസ് മാറ്റി പറഞ്ഞൂ…

കരുത്തനും കളരി അഭ്യാസിയുമായ സ്വാമിയെ കീഴ്പെടുത്തി ലിംഗം മാത്രം ഛേദിക്കാന്‍ പെണ്‍കുട്ടിക്കു ഒരിക്കലും പറ്റില്ല… നേരത്തെ കത്തിയുമായി കാത്തിരുന്നൂ സ്വാമി ബലാത്സംഗം ചെയ്യാന്‍ ചെന്നപ്പോള്‍ വെട്ടി എന്നു പറഞ്ഞതും കള്ളമാണ്.. കാരണം ശരീരത്തില്‍ വേറെ ഒറ്റ മുറിവില്ല. നിയമ വിദ്യാര്‍ഥിനിയും പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നവളുമായ ഇരുപത്തി നാലു വയസ്സുള്ള യുവതി ബാല്യകാലം മുതല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വാമിക്ക് എതിരേ ഒരു പരാതിയും കൊടുത്തില്ല.. സ്വാമിയുടെ ബന്ധുക്കളുടെ വീട്ടില്‍ ഒറ്റക്കുപോയി താമസിക്കാനും ഭയന്നില്ല…

പോസ്കോ എന്നൊരു വകുപ്പു ചേര്‍ത്തു സ്വാമിയെ കുടുക്കാന്‍ പറഞ്ഞ മുഴുവന്‍ കഥകളും നേരത്തെ പൊളിഞ്ഞതാണ്.. ))അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ സഹോദരനും മാതാപിതാക്കളും ഇതറിയുന്നത്.. സ്വാമി ശരിരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഒരവയവം മുറിച്ചു മാറ്റീട്ടും നിലവിളിക്കുകയോ ഇറങ്ങിയോടുകയോ ചെയ്തില്ല കാരണം അത്ര മയക്കി കിടത്തിയാണ് ചെയ്തത്…

പോലീസിനെ കണ്ട് പരിഭ്രമിച്ച മാതാപിതാക്കളും സഹോദരനും പോലീസിന്‍റെ കൂടെ നില്‍ക്കുന്ന കാമുകനേ കണ്ടൂ,,, സ്വാമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കഥ അവനാണു ആദ്യം പറഞ്ഞത് …. സ്വാമിയെ പരിചയമുള്ള പലര്‍ക്കും ഇയാള്‍ ആ ദിവസം തന്നെ ഫോണ്‍ ചെയ്ത് സ്വാമി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദനം ചെയ്തു എന്ന കഥ പ്രചരിപ്പിച്ചൂ….

സത്യത്തില്‍ ഈ സംഭവത്തില്‍ നിഗൂഢതകള്‍ പലതാണ്,,, പോലീസ് വരുന്നതിനു മുന്‍പേ രണ്ടു ബൈക്കുകള്‍ ഈ വീട്ടില്‍ നിന്നും പോയതായി സമീപവാസികള്‍ പറയുന്നൂ .. ഇത്രയും വലിയ സംഭവം നടന്നിട്ടും പോലീസ് വരും വരെ യാതൊരു ശബ്ദങ്ങളും ആരും കേട്ടിട്ടില്ല… പെണ്‍കുട്ടി സംഭവത്തിനു ശേഷം സ്വാമിയുടെ സ്ഥിരം ശത്രുവായ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ ആയിരുന്നൂ എന്നു പറയപെടുന്നൂ …

പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കു വിധേയയാക്കിയില്ല.
വനിതാ കമ്മീഷന്‍ അംഗങ്ങളേപോലും പെണ്‍കുട്ടിയെ കാണുന്നതില്‍ നിന്നും വിലക്കീ…ഈ സംഭവം ചിലക്രിമനലുകളുമായി ചേര്‍ന്നു പോലീസ് നടത്തിയ ഗൂഢാലോചനയാണെന്നു പറയപെടുന്നൂ ….
വസ്തുതകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നൂ…

ഈ സംഭവത്തില്‍ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും രാഷ്ട്രീയ സാമൂഹിക നേതാക്കളും ചര്‍ച്ച ചെയ്തൂ… ഗംഗേശാനന്ദ എന്ന നരാധമന്‍റെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ സാക്ഷാല്‍ മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി അനുമോദിച്ചൂ( വധ ശ്രമം എന്ന ക്രിമിനല്‍ കുറ്റമാണ് പെണ്‍കുട്ടി ചെയ്തത്).
മാധ്യമങ്ങള്‍ തരംതാണ ഭാഷയില്‍ സ്വാമിയെ അവഹേളിച്ചൂ…

ഒരു ഹിന്ദു സന്യാസി ആയതുകൊണ്ടു മാത്രമാണ് ഗംഗേശാനന്ദ ഇങ്ങനെ മൃഗീയമായ മാധ്യമ വിചാരണക്കു വിധേയനായത്…

സമൂഹം മുഴുവന്‍ ഒരു പുഴുത്ത പട്ടിയേക്കാള്‍ നികൃഷ്ടമായി കല്ലെറിഞ്ഞ സ്വാമി ഗംഗേശാനന്ദ നിരപരാധിയാണെന്ന് ഇന്നു ആ പെണ്‍കുട്ടിയുടെ കത്തു വെളിയില്‍ വന്നൂ…

ലിംഗം മുറിച്ചു മാറ്റീട്ടും മുറിവു കരിയുന്നില്ല. വൃഷണം നീക്കിയാല്‍ മരണം സംഭവിച്ചേക്കും . ആരും തുണയില്ല…. തനിക്ക് വേണ്ടി ഒരു വാക്കു പറയാന്‍ വൃദ്ധയായ തന്‍റെ മാതാവല്ലാതെ,,, ഒരാളും ഇല്ല…. നരക യാതനയാണ് സ്വാമി ഗംഗേശാനന്ദ അനുഭവിക്കുന്നത്..

മേനി പറയുന്ന ഹിന്ദു സംഘടനകള്‍ ഒന്നും ഈ സമയത്ത് ആ സാധുവിനേ ഒന്നാശ്വസിപ്പിക്കാന്‍ പോലും ഇല്ല…..
കഷ്ടമാണ് ഒരു നിരപരാധിയെ ഒരു,സന്യാസിയെ ഇങ്ങനെ ശിക്ഷിച്ചത്….ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ,,, ഇപ്പോള്‍ പെണ്‍കുട്ടി തന്നയും ആ സാധു നിരപരാധിയാണെന്നു പറയുമ്പോള്‍ ,,, അല്പം ദയ കാട്ടണം,,,, ഇനിയും ആ പാവത്തിനേ കല്ലെറിയരുത്….ഇനി ഒരു നിരപരാധിയും ഇങ്ങനെ ക്രൂശിക്കപെടരുത്