Don't Miss Kerala News

കുപ്പിയില്‍ ഇനി പെട്രോളില്ലെന്ന് സര്‍ക്കാര്‍; എന്നാല്‍ ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ട് വന്ന് പെട്രോള്‍ വാങ്ങും ഈ ഫ്രീക്കന്മാര്‍; പുതിയ ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊല്ലം: പെട്രോള്‍ വാഹനങ്ങളില്‍ നിറച്ചു നല്‍കുകയല്ലാതെ കുപ്പിയിലും മറ്റുള്ളവയിലും പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങള്‍ നല്‍കില്ലെന്ന് പമ്പുടമകളും, നല്‍കേണ്ടെന്ന് സര്‍ക്കാരും തീരുമാനമെടുത്തതോടെ പെരുവഴിയിലായത് മുപ്പതിനും അമ്പതിനുമൊക്കെ ബൈക്കില്‍ എണ്ണയടിക്കുന്ന ചെത്തുപിള്ളേരാണ്. പെട്രോള്‍ തീര്‍ന്ന് വാഹനം പെരുവഴിയിലാകുന്നത് ഫ്രീക്കന്മാര്‍ക്ക് പുത്തരിയൊന്നുമല്ല. ഉടനെ ഒരു കുപ്പി തപ്പിയെടുത്ത് അടുത്ത പെട്രോള്‍ പമ്പിലേക്ക് ഓടുകയാണ് ന്യൂജെന്‍ യുവാക്കളുടെ പതിവ്.

എന്നാല്‍ ഇനിയത് നടക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് തന്നെ പറഞ്ഞതോടെ, രണ്ടും കല്‍പ്പിച്ച് സോഷ്യല്‍മീഡിയയില്‍ പുതിയ ചലഞ്ചുമായി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍. അടുത്തകാലത്ത് കേരളത്തില്‍ രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതോടെയാണ് ഇനി മുതല്‍ കുപ്പികളില്‍ പെട്രോള്‍ കൊടുക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനെ മറികടക്കാന്‍, ഇരുചക്രവാഹനങ്ങളുടെ ഒഴിഞ്ഞ പെട്രോള്‍ ടാങ്ക് ഊരിയെടുത്ത് കൊണ്ടുവന്ന് പെട്രോള്‍ വാങ്ങുകയാണ് പുതിയ ചലഞ്ച്. ഏതായാലും യുവാക്കളുടെ ഈ ചലഞ്ച് വീഡിയോ വൈറലായിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് എക്‌സ്‌പ്ലോസീവ് നിയമം.

പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂവെന്നും ചട്ടം പറയുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. അതിനിടെയാണ് പെട്രോളൊഴിച്ച് കൊലപാതകങ്ങള്‍ നടന്നത്. ഇതോടെ സര്‍ക്കാര്‍ ചട്ടം കര്‍ശനമാക്കി ഉത്തരവിറക്കുകയായിരുന്നു.

Related posts

കൊടുങ്ങല്ലൂരിയില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മയിയമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല, ദുരൂഹത

subeditor10

കടുത്ത തണുപ്പില്‍ ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു; നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി; പേശികള്‍ തണുത്തുറഞ്ഞ് മനുഷ്യരും കൂട്ടത്തോടെ മരിക്കും

subeditor main

ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

പ്രതികളെ ബുദ്ധിമുട്ടിപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം, വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി

subeditor5

ഗുണ്ടാ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെതിരെ സമാന പരാതിയിൽ കേസെടുക്കാതെ പൊലീസ്

subeditor

കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമെന്ന് സജി ചെറിയാന്‍

പാർട്ടിയോടും പിണറായി വിജയനോടും എന്നും ബഹുമാനം, ഒരു ഓൺലൈൻ പത്രം ഞങ്ങളെ അപമാനിച്ചു- സൈമൺ ബ്രിട്ടോയും ഭാര്യയും

subeditor

യോഗ ഘര്‍വാപസി കേന്ദ്രത്തിലെ പീഡനം; അന്വേഷണം അട്ടിമറിയിലേയ്ക്ക്

‘പശു ക്ഷേമ സെസ്’ ഏര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍; അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കാനെന്ന് വിശദീകരണം

subeditor5

തിരുവനന്തപുരത്തെ പ്രേതബംഗ്ലാവ്; രണ്ടു യുവാക്കള്‍ നടത്തിയ യാത്ര

subeditor

വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബിജെപിയില്‍ നിന്നും എതിരിടുക തുഷാര്‍ വെള്ളാപ്പള്ളി

subeditor10

ഇനി പരോൾ ഇല്ലെങ്കിൽ വേണ്ട… ഹൃദ്രോഗിയാണ്, ജീവപര്യന്തം ശിക്ഷ ഒഴിവാക്കിത്തരമെന്ന് കുഞ്ഞനന്തൻ

subeditor5