വാഗ്ദാനങ്ങള്‍ക്കു മുമ്പില്‍ വീണുപോയത് 30 പേര്‍, ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് മാസങ്ങള്‍ക്കിപ്പുറം

കൊച്ചി: വിദേശ കപ്പലില്‍ ജോലി. മാസം ലക്ഷം രൂപ സാലറി. മുംബയിലുള്ള ഷിപ്പിംഗ് കമ്പനിയുടെ പേരില്‍ ഓഫര്‍ ലെറ്റര്‍ കൂടിയായതോടെ വിശ്വാസം ഇരട്ടിച്ചു. ഘട്ടം ഘട്ടമായി മൂന്നു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഇനത്തില്‍ ഈടാക്കി. സോഷ്യല്‍ മീഡിയ വഴി വിജിലിന്റെയും സുഹൃത്തുക്കളുടെയും മോഹനവാഗ്ദാനങ്ങള്‍ക്കു മുമ്പില്‍ ഇരയായത് 30 ഓളം പേര്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ആകാതായതോടെ ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

വിദേശ കപ്പലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഒരു കോടിയോളം രൂപ കൈപ്പറ്റിയ മൂവര്‍ സംഘത്തിലെ പ്രധാനി, തൃശൂര്‍ തിരുവില്വാമല ജയാലയത്തില്‍ വിജില്‍ കനേത്തറയെ(35) കഴിഞ്ഞ ദിവസമാണ് ഇയാളെ ഹാര്‍ബര്‍ പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടി കൂടിയത്. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജില്‍ ക്രൂസ് വോയ്സ് ലിമിറ്റഡ് കമ്ബനിയുടെ രവിപുരത്തുള്ള കനേത്തറ മറീന്‍ സൊലൂഷന്‍ എന്ന കമ്പനി നവ മാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് 3 മുതല്‍ അഞ്ചു ലക്ഷം രൂപ വരെ കൈപ്പറ്റുകയായിരുന്നു. കമ്പനി വ്യാജമാണെന്നും നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു ഹാര്‍ബര്‍ എസ്.ഐ ടി.ജി. രാജേഷ് പറഞ്ഞു.

Loading...