ഐശ്വര്യ റായി തന്നെയാണോ ഇത്, അപര ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ

ലോക സുന്ദരിയായ ഐശ്വര്യ റായ് ബച്ചന്‍ ആഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷവും കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയില്‍ അത്ര സജീവമല്ല. കുഞ്ഞും ഭര്‍ത്താവും കുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് ലോക സുന്ദരി. ഇതിനിടെ ഐശ്വര്യ റായിയുടെ അപരയെ സോഷ്യല്‍ ലോകം കണ്ടെത്തി ഇരിക്കുകയാണ്. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് ഇത്. ഐശ്വര്യ റായിയും ആയുള്ള സാദൃശ്യത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

നാല് ദശലക്ഷം പേര്‍ ടിക് ടോക്കില്‍ പിന്തുടരുന്ന നടിയാണ് മാനസി. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ പല കാലത്തെ ചിത്രങ്ങള്‍ ഉണ്ട്. കൂടാതെ വീഡിയോ പോസ്റ്റുകളും ഉണ്ട്. മാനസിയുടെ പഴയ ചിത്രങ്ങളിലും ഐശ്വര്യയുമായി അവര്‍ക്ക് അസാമാന്യപരമായ സാദൃശ്യം ഉണ്ടെന്ന് പലരും അഭിപ്രായ പെടുന്നു. കൂടുതലായും ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്വര്യയുടെ വേഷവും ആയി മാനസിക്ക് അപാര സാദൃശ്യമാണ് ഉള്ളതെന്ന് സോഷ്യല്‍ ലോകം പറയുന്നു.

Loading...

മാത്രമല്ല ഒട്ടേറെ പേര്‍ മാനസസി ഐശ്വര്യയുടെ ഡ്യൂപ്ലിക്കേറ്റ് എന്നും കാര്‍ബണ്‍ കോപ്പി എന്നും മാനസിയെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ജാബര്‍ഡസ്റ്റ് ഉള്‍പ്പെടെ ഏതാനും മറാഠി സിനിമകളിലും ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് മാനസി. നേരത്തെ ഇറാനിയന്‍ മോഡലായ മഹലാഗ ജബേറിയുമായി ഐശ്യര്യയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തലുണ്ടായെങ്കിലും ഭൂരിപക്ഷം പേരും അത് അംഗീകരിച്ചിരുന്നില്ല. സ്‌നേഹ ഉല്ലാല്‍ എന്ന നടി ബോളിവുഡില്‍ എത്തിയപ്പോഴും ചിലര്‍ അവര്‍ക്ക് ഐശ്വര്യയുമായുള്ള സാമ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.

അതേസമയം ആരാധ്യ ജനിച്ചതിനു ശേഷം നടത്തുന്ന യാത്രകള്‍ പോലും മകളുടെ ഇഷ്ടത്തിനാണെന്ന് ഐശ്വര്യ പറയുന്നു. എനിക്കും അഭിഷേകിനും എവിടെ പോകാനും സന്തോഷമാണ്. എന്നാല്‍ ആരാധ്യ ജനിച്ചതിനു ശേഷം ബീച്ചുകളിലേക്കുള്ള യാത്രകള്‍ കൂടിയിട്ടുണ്ട്, ഐശ്വര്യ പറയുന്നു. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ബാഗില്‍ കൊണ്ടു നടക്കുന്നതെന്തെന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു ഐശ്വര്യയുടെ മറുപടി. അയ്യോ അത് ചോദിക്കരുത്! അഭിഷേക് എപ്പോഴും പറഞ്ഞ് ചിരിക്കും എന്റെ ബാഗ് മേരി പോപ്പിന്‍സ് ബാഗാണെന്ന്. ആരാധ്യ ജനിക്കുന്നതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു. നിങ്ങള്‍ക്ക് എന്തു വേണോ അതെല്ലാം അതില്‍ കിട്ടും. നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതെല്ലാം ആ ബാഗില്‍ ഉണ്ടാകും, ഐശ്വര്യ പറയുന്നു.

നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഐശ്വര്യ, പലപ്പോഴും ഭര്‍ത്താവ് അഭിഷേകിനെ പോലും അത്ഭുതപ്പെടുത്തുന്നു. എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ എന്നാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പില്‍ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ഐശ്വര്യ റായ് ഒരു ഒബ്‌സസീവ് മദര്‍ ആണെന്ന് മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ഐഡിയ എക്‌സ്‌ചേഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം. ” ഐശ്വര്യ ഒരു ഒബ്‌സസീവ് മദര്‍ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ഒബ്‌സസീവ് ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.” – ജയ ബച്ചന്‍ പറഞ്ഞു.