ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന തെലുങ്ക് നടി അഷ്മിത കര്‍നാനിയെ ബൈക്കിലെത്തി ശല്യപ്പെടുത്തിയ രണ്ട് യുവാക്കളുടെ ചിത്രങ്ങള്‍ നടി മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അഷ്മിത കര്‍നാനി സഞ്ചരിക്കുകയായിരുന്ന കാറിനൊപ്പം ബൈക്കില്‍ എത്തിയ യുവാക്കള്‍ അശ്ലീല ആംഗ്യം ഉള്‍പ്പെടെ അഷ്മിതയ്ക്ക് നേരെ കാണിച്ചു. ഇവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ അഷ്മിത അത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. അഷ്മിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പെട്ടെന്ന് തന്നെ ആളിപടരുകയും യുവാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

30ും 29ും വയസ്സുള്ള യുവാക്കളാണ് സോഷ്യല്‍ മീഡിയയുടെ ഇടപെടലിലൂടെ പൊലീസ് വലയില്‍ കുടുങ്ങിയത്. ഇത്തരം വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടലും അതിന്റെ ഫലവും നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. സുനിതാ കൃഷ്ണന്‍ വാട്ട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഇടപെട്ട് റേപ്പിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവം നടന്നത് കഴിഞ്ഞയിടക്കാണ്.

Loading...

ഹൈദരാബാദ് ട്രാഫിക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും നടി ചിത്രങ്ങള്‍ ടാഗ് ചെയ്തിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയുടെ ചിത്രങ്ങളാണ് നടി മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തിയത്. 10000 ലേറെപ്പേര്‍ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ashmitha

ഞരമ്പുരോഗികളായ ശല്യക്കാരെ തുരത്താനും നേരിടാനും നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍നിന്നുള്ള ഈ വാര്‍ത്ത