പ്രളയത്തിൽ തെക്കനേയും വടക്കനെയും തരം തിരിച്ച ആളിന് സോഷ്യൽ മീഡിയയുടെ പൊങ്കാല

Loading...

പ്രളയ ദുരന്തത്തെക്കാൾ വലിയ ദുരന്തമായി ചിലരുടെ വിദ്വേഷ പ്രചാരണം. തെക്കന്മാർ സോഷ്യൽ മീഡിയയിലൂടെ പ്രാർത്ഥിക്കാം എന്ന് മാത്രം പറയും എന്നാൽ ഞങ്ങൾ മലബാറുകാർ നിങ്ങളുടെ വീട്ടുവാതിൽക്കൽ അന്നവുമായി എത്തി നിങ്ങളുടെ കക്കൂസ് വരെ കഴുകി തരും. നാട്ടുചൊല്ലു സത്യമാണ്, തെക്കനേയും മൂർഖനേയും ഒരുമിച്ചുകണ്ടാൽ ആദ്യം കൊല്ലേണ്ടത് തെക്കനെയാണ്…! ഇത്തരത്തിൽ വിദ്വേഷം വളർത്തി ജഹാംഗീർ ആമിന റസാഖ് എന്ന ആളുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

അതിനടിയിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം സൈന്യം എന്നറിയപ്പെടുന്ന തെക്കൻ മേഖലകളിലെ മൽസ്യ തൊഴിലാളികളെ വരെ അധിക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പോസ്റ്റ്.

Loading...

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

മലബാറും തിരുവിതാകൂറും തമ്മിൽ വലിയ അന്തരമുണ്ട്. നിങ്ങൾ “പ്രാർത്ഥിക്കാം” എന്ന് ഫേസ്ബുക്കിൽ കമന്റ് ചെയ്യും. ഞങ്ങൾ കമന്റ് ഒന്നും ചെയ്യില്ല, ഉമ്മറത്ത് അന്നവുമായി വരും. നിങ്ങളുടെ ടോയിലറ്റ് അടക്കം ക്ളീൻ ചെയ്തുതിരിച്ചുപോകും…!!

നാട്ടുചൊല്ലു സത്യമാണ്, തെക്കനേയും മൂർഖനേയും ഒരുമിച്ചുകണ്ടാൽ ആദ്യം കൊല്ലേണ്ടത് തെക്കനെയാണ്…! കഴിഞ്ഞ വർഷം ഈ മാസം, എന്റെ കാറിൽ ഡ്രൈവ് ചെയ്തെത്തി ഞാൻ ചെങ്ങന്നൂരിലെ ഒരു കക്കൂസ് കഴുകുകയായിരുന്നു… നന്ദികെട്ട പട്ടികളെ…! അവന്റമ്മേടെ പ്രാർത്ഥന…!!