സോഷ്യല്‍ മീഡിയ വഴി അപകടകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക-പോലീസ് നിങ്ങള്‍ക്ക് പിന്നാലെയുണ്ട്.

ദുബായ്: സോഷ്യല്‍ മീഡിയവഴി ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരും അപകടകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക യു.എ.ഇ. പോലീസ് നിങ്ങള്‍ക്ക് പിന്നാലെയുണ്ട്.

ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്നവരുടെ പിന്നാലെയും ഇത്തരം നീരീക്ഷണങ്ങളുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സോഷ്യല്‍ സപ്പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നജീം അല്‍ സയ്യാര്‍ അറിയിച്ചു. ഇത്തരത്തില്‍ ഈയിടെ പത്ത് ലക്ഷം ദിര്‍ഹം തട്ടിയെടുക്കാനുള്ളശ്രമം പോലീസ് പൊളിച്ചു.

Loading...

social media

പോലീസിന്റെ ഇലക്ട്രോണിക് പട്രോളിങ് സോഷ്യല്‍ മീഡിയകളിലും വെബ്‌സൈറ്റുകളിലും നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
സോഷ്യല്‍ മീഡിയവഴിയും വെബ്‌സൈറ്റുകള്‍വഴിയും വഴിവിട്ട പ്രവൃത്തികള്‍ ചെയ്യുന്നത് നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനങ്ങളുണ്ട്. രാജ്യത്ത് അച്ചടക്കം ഉറപ്പുവരുത്താനും ക്രിമിനലുകളെ കണ്ടെത്താനും അതിക്രമങ്ങള്‍തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഇലക്ട്രോണിക് പട്രോളിങ്.

ഓണ്‍ലൈന്‍വഴി തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് പ്രധാനമായും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. വിവരം കിട്ടുന്നതനുസരിച്ച് രഹസ്യമായിത്തന്നെ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.