National News

ഒഎല്‍എക്‌സില്‍ കാര്‍ വില്‍പ്പനയ്ക്ക് വെച്ചു; വില്‍പ്പനയുമായി ബന്ധപ്പെട്ട് കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തുപോയ യുവാവ് പിന്നെ തിരിച്ചുവന്നിട്ടില്ല; ബംഗലൂരുവില്‍ 29കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി

ബംഗലൂരു: ബംഗലൂരുവില്‍ 29കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയിലെ ജീവനക്കാരനായ പാറ്റ്‌ന സ്വദേശി അജിതാഭ് കുമാറിനെ കാണാതായത്. ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സില്‍ കാര്‍ വില്‍പ്പനയ്‌ക്കെന്ന പരസ്യം അജിതാഭ് നല്‍കിയിരുന്നു. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് അജിതാഭിനെ ഒരാള്‍ വിളിച്ചിരുന്നുവെന്നും ഇതിന്റെ ആവശ്യത്തിനായി വൈകീട്ട് 6.30ന് വീട്ടില്‍ നിന്ന് പോയ അജിതാഭ് പിന്നെ തിരിച്ചു വന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

അജിതാഭിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. വാട്‌സ്ആപ്പില്‍ തിങ്കളാഴ്ച വൈകീട്ട് 7.10 വരെ അജിതാഭ് ആക്ടീവ് ആയിരുന്നെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.2010 മുതല്‍ വൈറ്റ്ഫീല്‍ഡിലുള്ള ഒരു വീട്ടില്‍ ബാല്യകാല സുഹൃത്തുകൂടിയായ രവിക്കൊപ്പമാണ് അജിതാഭ് താമസിച്ചിരുന്നത്. കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് എക്‌സിക്യൂട്ടീവ് എംബിഎ ചെയ്യുന്നതിനായി ഡിസംബര്‍ 20നകം 5 ലക്ഷം അടക്കണമായിരുന്നു.

അതിനായിട്ടാണ് അജിതാഭ് കാര്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് കരുതുന്നത്. എങ്ങോട്ടാണ് പോകുന്നതെന്ന് അജിതാഭ് പറഞ്ഞിരുന്നില്ലെന്ന് സുഹൃത്ത് രവി പറഞ്ഞു. കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഗുഞ്ചൂര്‍ പരിസര പ്രദേശങ്ങളില്‍ വെച്ചാണ് അജിതാഭിന്റെ ഫോണ്‍ സ്വിച്ച് ഓഫായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം അജിതാഭിനെ കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഓണ്‍ലൈന്‍ ക്യാംപെയ്‌നും നടത്തുന്നുണ്ട്.

Related posts

കത്തോലിക്ക സഭയിലെ ലൈംഗീക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ… സഭക്കുള്ളിൽ ഇനിയും പീഡനങ്ങൾ ഉണ്ടാകുമെന്നാണോ

subeditor5

ആള്‍ദൈവത്തിനെതിരായ കോടതി വിധി; ഗുര്‍മീത് ഭക്തര്‍ തെരുവില്‍ അഴിഞ്ഞാടുന്നു; മരണം 28 കവിഞ്ഞു

അമിതമായ മുടികൊഴിച്ചില്‍ ; യുവതി പുഴയില്‍ ചാടി ആതമഹത്യ ചെയ്തു

pravasishabdam online sub editor

ശബരിമലയിലുണ്ടായ വീഴ്ച ഇനി ഉണ്ടാവില്ല, അഗസ്ത്യാര്‍കൂടത്തില്‍ പെണ്ണിനെ കാലുകുത്തിക്കാതിരിക്കാന്‍ ‘പ്ലാന്‍ ബി’യുമായി സംഘപരിവാര്‍; ആദിവാസികളുമായി രഹസ്യ ചര്‍ച്ച നടത്തി

subeditor5

ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയായി ഏഴുവയസുകാരന്‍

subeditor5

തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബേറ്‌

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസികള്‍ക്കും നിക്ഷേപിക്കാം

subeditor

ഒ‍ൻപതു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ സേഫ്റ്റി പിൻ

subeditor

ഈ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അം​ഗങ്ങൾ… അമ്പരന്ന് ഉദ്യോ​ഗസ്ഥരും

subeditor5

‘കല്ലട’ തുണച്ചു; ബംഗുളൂരു-കേരളാ പുതിയ ട്രെയിന്‍ വന്നേക്കും

subeditor5

ഭാര്യേയും മകനേയും കൊലപ്പെടുത്തിയ ഇസ്മായിലും മരണത്തിനു കീഴടങ്ങി- കൂട്ടകൊലയുടെ കാരണം തെളിയിക്കാനാകാതെ പോലീസ്.

subeditor

സ്പെയിനിൽ സെക്സ് വിദ്യാലയം തുറന്നു: ജോലി വാഗ്ദാനവും ക്യാമ്പസ് സെലക്ഷനും, ഒരു ലക്ഷം ഡോളർ ശംമ്പള ഓഫറും

subeditor