സരിതയേ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചു എന്ന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തു

Loading...

സരിത എസ്.നായരേ പീഢിപ്പിച്ച പരാതിയിൽ മുൻ മുഖ്യമമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ കേസ്ടെടുത്തു. ഇതു പ്രകാരം ഉമ്മൻ ചാണ്ടിയിൽ നിന്നും പോലീസ് മൊഴിയെടുക്കും. വൈദ്യ പരിശോധന, ലൈംഗീക പീഢന കേസിൽ ഏതൊക്കെ വകുപ്പുകൾ ചേർക്കണം എന്നൊക്കെ ഉമ്മൻ ചാണ്ടിയുടെ മൊഴിക്ക് ശേഷം തീരുമാനിക്കും.ഉമ്മൻചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.സോളർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജ‍‍ഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു ഇത്.

ആനുകാലിക വിഷയങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ കൈയ്യിലെ ബ്രഹ്മാസ്ത്രമാണ്‌ സോളാർ കേസും സരിത. എസ്.നായരും. ശബരിമല വിഷയത്തിൽ ആടിയുലയുന്ന സർക്കാരിനു പിടിച്ചു നില്ക്കാനും മാധ്യമ ശ്രദ്ധ തിരിക്കാനും ഉമ്മൻ ചാണ്ടിക്കെതിരായ കേസെടുക്കൽ ഇപ്പോൾ കൊണ്ടുവരാനും ഒരു കാരണമായതായി പറയുന്നു. ശബരിമല വിഷയത്തിൽ നിന്നും പെട്ടെന്ന് സർക്കാരിനു രക്ഷപെടണം. വിഷയം കൈകാര്യം ചെയ്തത് പൂർണ്ണമായി പാളി പോയി. ഇതും സോളാർ കേസ് വീണ്ടും കുത്തി പൊക്കാൻ കാരണമായതായി കരുതുന്നു. എന്നാൽ കേരളം വീണ്ടും സോളാർ സരിതയേയും, ഉമ്മൻ ചാണ്ടിയുടെ പീഢന പരാതിയും ചർച്ച ചെയ്യുമൊ എന്ന് കണ്ടറിയണം.

Loading...

ശരിക്കും പരാതിയിൽ കേസ് എടുക്കാൻ പൊലീസ് താൽപര്യമെടുത്തില്ലായിരുന്നു. ഒരു പരാതിയിൽ ഒട്ടേറെ പേർക്കെതിരെ ബലാൽസംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘ തലവനായിരുന്ന ഡിജിപി രാജേഷ് ദിവാൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്.പല തവണ പോലീസും നിയമ വിദഗ്ദരും ആലോചിച്ച് ഒഴിവാക്കിയ ഫയലാണ്‌ വീണ്ടും ഈ സമയത്ത് എടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മ‍ൻചാണ്ടിക്കെതിരെയും ബലാൽസംഗത്തിനു കെ.സി.വേണുഗോപാലിന് എതിരെയുമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. മറ്റു നേതാക്കൾക്കെതിരെ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് വരും എന്നാണ്‌ റിപോർട്ടുകൾ