സുരേഷ് ഗോപിയുടെ നായിക സരിത; ഷാജി കൈലാസിന്റെ സോളാര്‍ സിനിമ ആലോചനയില്‍

രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച സോളാര്‍ കേസ്‌ സിനിമയാകുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ അവസാന വാക്കായ ഷാജി കൈലാസാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സോളാര്‍ വിവാദ നായിക സരിത എസ്‌. നായര്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ്‌ സിനിമയുടെ ഏറ്റവും പ്രധാന സവിശേഷത. ചിത്രവുമായി ബന്ധപ്പെട്ട്‌ സരിതയുമായി ഷാജി കൈലാസ്‌ ആശയവിനിമയം നടത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

സുരേഷ്‌ ഗോപിയാണ്‌ ചിത്രത്തിലെ നായകന്‍. പോലീസ്‌ ഓഫീസറുടെ വേഷത്തിലാണ്‌ സുരേഷ്‌ ഗോപി അഭിനയിക്കുന്നത്‌. സോളാര്‍ വിവാദത്തിന്റെ ഉള്ളുകള്ളികള്‍ അറിയുന്ന ഗണേഷ്‌ കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്‌. സംസ്‌ഥാന രാഷ്‌ട്രീയത്തിലെ പലരുടെയും രൂപഭാവങ്ങളുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ്‌ സൂചന.

Loading...

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകും. തിരുവനന്തപുരത്തായിരിക്കും സിനിമയുടെ ചിത്രീകരണം. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീശ്‌ ചന്ദ്രനാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.