സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍ നടപടികളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കോടതിക്ക് പരിശോധിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ട് ശരിയായാലും തെറ്റായാലും കോടതിക്ക് നിയമപരമായി ഇടപെടാന്‍ അധികാരമില്ല. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതാണ്. നിയമസഭയ്ക്ക് മാത്രമേ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ അധികാരമുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Loading...