അവിവാഹിതയായ മകള്‍ പ്രസവിച്ച കുഞ്ഞിനെ മുത്തശ്ശി 30000 രൂപയ്ക്ക് വിറ്റു

ബെംഗുളൂരു : അവിവാഹിതയായ മകള്‍ പ്രസവിച്ച കുഞ്ഞിനെ മുത്തശ്ശി 30,000 രൂപയ്ക്ക് വിറ്റു. കുഞ്ഞിന്റെ അമ്മ അറിയാതെയാണ് 17 ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രി ജീവനക്കാരുടെ കൂടി സമ്മതത്തോടെ വിറ്റത്.

23 കാരിയായ മകള്‍ക്ക് ഉണ്ടായ കുഞ്ഞിനെയാണ് മുത്തശ്ശി കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത്. കേംബ്രിഡ്ജ് ലേ ഔട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നവംബര്‍ 13 യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Loading...

മകള്‍ അവിവാഹിതയായതിനാല്‍ ബന്ധുക്കളെ അഭിമുഖീകരിക്കാനുള്ള പ്രയാസം മൂലം ആശുപത്രിയിലെ ഒരു ജീവനക്കാരിയോട് ഇവര്‍ കുഞ്ഞിനെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതുപ്രകാരം പ്രസവശേഷം കുഞ്ഞ് മരിച്ചുവെന്ന് മകളോട് പറയുകയും ചെയ്തു.

എന്നാല്‍, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ സമയത്ത് മറ്റൊരു ജീവനക്കാരി മുഖേന കുഞ്ഞ് ജീവിച്ചിരിക്കുന്നുവെന്ന വിവരം യുവതി അറിഞ്ഞു. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് കുഞ്ഞിനെ കണ്ടെത്തി യുവതിയെ ഏല്‍പ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ യുവാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

അതേസമയം, കുഞ്ഞിനെ വീട്ടില്‍ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന യുവതിയുടെ അമ്മയുടെ നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍.

കോഴിക്കോട് ദിവസങ്ങൾക്ക് മുന്നേ പള്ളിമുറ്റത്ത് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്.

ഇതുമായി ബന്ധപ്പെട്ട് യുവതിയെ ഒന്നാംപ്രതിയാക്കിയും കുഞ്ഞിന്റെ പിതാവായ യുവാവിനെ രണ്ടാംപ്രതിയാക്കിയും പോലീസ് കേസെടുത്തു. യുവാവ് വിദേശത്താണ്.

മാനാരിയിലെ ഇസ്ലാഹി പള്ളിയുടെ വരാന്തയിൽ ഒക്ടോബർ 28-നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയാണ് കുഞ്ഞിന്റെ മാതാവ്. ഇതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന 21 വയസ്സുള്ള സുഹൃത്താണ് പിതാവ്.

അതിനിടെ, ജോലി ഉപേക്ഷിച്ച് യുവാവ് വിദേശത്തേക്ക് പോയി. പിന്നീട് യുവതിയുടെ പ്രസവത്തിനായി രണ്ടുദിവസംമുമ്പ് നാട്ടിലെത്തുകയും ചെയ്തു.

ഒക്ടോബർ 23-ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചു. 25-ന് യുവതി പെൺകുഞ്ഞിന് ജന്മംനൽകി. മൂന്നുദിവസത്തിനുശേഷം ആശുപത്രി വിടുകയും ഇരുവരും ട്രെയിനിൽ കോഴിക്കോട്ടെത്തുകയും ചെയ്തു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ച ബുള്ളറ്റിലെത്തിയാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചത്. തുടർന്ന് ഒന്നാംതീയതി യുവാവ് തിരിച്ച് വിദേശത്തേക്ക് പോവുകയും ചെയ്തു. നിയമപരമായി വിവാഹം കഴിച്ചതിനുശേഷം കുഞ്ഞിനെ തിരിച്ചെടുക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം.

സംശയാസ്പദമായ സാഹചര്യത്തിൽ സംഭവദിവസം പള്ളിയുടെ പരിസരത്തുനിന്ന് ബുള്ളറ്റ് പോവുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാവിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തൃശ്ശൂരിൽനിന്ന് യുവതിയെ അറസ്റ്റ് ചെയ്തത്.

കുഞ്ഞിന്റെ പൊക്കിൾക്കൊടിയിലുണ്ടായിരുന്ന ആശുപത്രിയുടെ ടാഗ്, തൂക്കം, രക്തഗ്രൂപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ 40 ആശുപത്രികളിലെ വിവരങ്ങൾ ശേഖരിച്ച് പോലീസ് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമിച്ചിരുന്നു.

സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിൽ പന്നിയങ്കര സി.ഐ. വി. രമേശനാണ് കേസ് അന്വേഷിച്ചത്.

ചുവന്ന കമ്പിളികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്, ഒക്ടോബർ 25-ന് ജനിച്ച കുഞ്ഞാണ്, ഇഷ്ടമുള്ള പേരിടണം, ബി.സി.ജി., ഹെപ്പറ്റൈറ്റിസ് ബി എന്നീ കുത്തിവെപ്പുകൾ എടുക്കണം എന്നിങ്ങനെ കാണിച്ച് സമീപത്ത് ഒരു കത്തും ഉണ്ടായിരുന്നു.