ലീവ് തീരും മുന്‍പേ വിളി എത്തി, ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ് ,മലയാളി ജവാന്റെ ഫേസ്ബുക് പോസ്റ്റ്

കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് .

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രണമത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. എതിരാളികൾക്ക് തക്ക മറുപടി നൽകാൻ ഇന്ത്യ മുഴുവൻ ഒരേ സ്വരത്തിൽ ആവശ്യപ്പെടുകയാണ്.മലയാളിയായ ജവാന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ.

പോസ്റ്റ് ഇങ്ങനെ

ലീവ് തീരും മുൻപേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്….
ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും… സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും..മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും..ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു…

അപ്പോൾ നിങ്ങൾക്കു മനസിലാകും ..the beauty of JOURNEY through heaven valley of India..
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല… ഇന്ത്യൻ ആർമി ആണ്…കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും .ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ…….