120 പേർ വരുന്ന ജനക്കൂട്ടം ഭാര്യയെ നഗ്‌നയാക്കി മർദ്ദിച്ചു, കാശ്മീരിൽ നിന്ന് ജവാന്റെ വീഡിയോ, ഉടനടി ഇടപെട്ട് അണ്ണാമലൈ

തിരുവണ്ണാമലൈ : രാജ്യത്തിന് കാവലായി അതിർത്തിയിൽ സേവനം നടത്തുന്ന ജവാന്റെ ഭാര്യയ്ക്ക് നേരെ നാട്ടിൽ ആൾക്കൂട്ട ആക്രമണം. 120 ഗുണ്ടകൾ ചേർന്ന് ഭാര്യയെ അർദ്ധനഗ്നയാക്കി മർദിചെന്ന് കാശ്മീരിൽ നിന്ന് ജവാൻ മുട്ടുകുത്തിക്കരയുന്ന വീഡിയോ പുറത്തു വന്നു. തിരുവണ്ണാമലൈ ജില്ലയിലെ ആരണിക്കടുത്തുള്ള പടവേടു ഗ്രാമത്തിൽ നിന്നുള്ള സൈനികനാണ് പ്രഭാകരൻ. കീർത്തിയാണ് ഭാര്യ.

ഭാര്യ കീർത്തി ഒരു ഫാൻസി കട നടത്തുകയായിരുന്നു. ഈ കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമു എന്ന ഗുണ്ട ഉൾപ്പെടെയുള്ളവർ യുവതിയെ ആക്രമിച്ചതായാണ് സൈനികന്റെ പരാതി. കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഗുണ്ടകൾ ഭാര്യയെ അർദ്ധനഗ്നയാക്കി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാൽ വെല്ലൂർ അടുക്കംപാറയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോക്കൽ പോലീസ് കേസ് എടുത്തിരുന്നില്ല.

Loading...

ഇതോടെ ഡിജിപിയോട് പരാതിപ്പെട്ടു കൊണ്ട് തിരുവണ്ണാമലൈ സ്വദേശിയായ സൈനികൻ വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലായി. ‘ശത്രുക്കളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഞാൻ ഇന്ത്യൻ ആർമിയിലാണ്, ഇപ്പോൾ കാശ്മീരിലാണ് നിയമനം. ഞാൻ എന്റെ വീട്ടിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ്. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു. ഇത് സംബന്ധിച്ച് ഞാൻ തിരുവണ്ണാമലൈ ജില്ലാ എസ്പിക്ക് പരാതി അയച്ചിട്ടുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷൻ നടപടിയൊന്നും എടുത്തില്ലെന്നും സൈനികൻ വീഡിയോയിൽ പറയുന്നു.

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു. കാശ്മീരിൽ തന്റെ രാജ്യത്തെ ധീരമായി സേവിച്ച്‌ കൊണ്ടിരിക്കുന്ന കോൺസ്റ്റബിളിനോടും തിരുവണ്ണാമലൈയിൽ താമസിക്കുന്ന ഭാര്യയോടും താൻ ഫോണിൽ സംസാരിച്ചു. ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അണ്ണാമലൈ പ്രതികരിച്ചു.