ജീവിതം ഒന്നേയുള്ളു. അത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ്. നമുടെ ജീവിതത്തില്‍ നമ്മോടൊപ്പം കടന്നുവരുന്നവര്‍ എങ്ങനെയുള്ളവരെന്ന് പൂര്‍ണമായി അറിഞ്ഞിട്ട് ഒരിക്കലും ഒരാളെ തിരഞ്ഞെടുക്കുക അസാധ്യമാണ്. കൂടാതെ സമ്പത്തും സൗന്ദര്യവും മാത്രമല്ല ഒരു നല്ല ദാമ്പത്യജീവിതത്തിന്റെ പ്രധാനം. ഒട്ടുമിക്ക സ്ത്രീകളും ഭര്‍ത്താക്കന്‍മാരില്‍ നിന്നോ കാമുകന്‍മാരില്‍ നിന്നോ വഞ്ചന നേരിടേണ്ടി വരുന്നവരാണ്. മറിച്ചും നല്ലൊരു ശതമാനം പുരുഷന്‍മാരും ഏതാണ്ട് ഇതേരിതിയില്‍ തന്നെ വഞ്ചിക്കപ്പെടുന്നവരാണ്. അടുത്തിടെ ഒരു വിദേശ മാധ്യമം പുറത്തുവിട്ട പറയുന്നത് പഠനത്തില്‍ അമ്പത് ശതമാനത്തോളം പുരുഷന്‍മാര്‍ പരസ്ത്രീബന്ധം പുലര്‍ത്തുന്നതിലൂടെ ജീവിതപങ്കാളിയെ വഞ്ചിക്കുന്നവരാണെന്നാണ്. അതായത് പത്തില്‍ അഞ്ച് പേര്‍ പങ്കാളിയെ വഞ്ചിക്കുന്നു. അഞ്ച്‌പേര്‍ അവരോട് വിശ്വസ്തത പുലര്‍ത്തുന്നു. അതുപോലെ തന്നെ 70 ശതമാനം സ്ത്രീകള്‍ പരപുരുഷ ബന്ധവും പുലര്‍ത്തുന്നുണ്ട് അത്രെ.cheating

ചതിവു പറ്റാതിരിക്കാന്‍ വിവേകത്തോടെ ചിന്തിക്കുകയും ബന്ധം ആരംഭിക്കും മുമ്പ് പങ്കാളിയെ വിലയിരുത്തുകയും വേണമെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം വഞ്ചകരെ തിരിച്ചറിയാന്‍ എളുപ്പമാണെന്നും പ്രണയവഞ്ചകരെ കൈയോടെ പിടികൂടാമെന്നുമാണ് ചില വിദഗ്ദര്‍ പറയുന്നത്. ഒന്നാമതായി, സ്ത്രീ പങ്കാളി എന്തിനും ഏതിനും രഹസ്യം സൂക്ഷിക്കുന്നയാളാണോയെന്ന് നീരീക്ഷിക്കുക. രണ്ട് ട്രാക്കിലൂടെ പോകുന്നവര്‍ക്കാണല്ലോ രഹസ്യം സൂക്ഷിക്കേണ്ടത്. സ്വന്തം ജീവിതത്തെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, രഹസ്യാത്മകത സൂക്ഷിക്കുന്ന ഒരാള്‍ മിക്കവാറും വഞ്ചകരുടെ പട്ടികയില്‍ പെടും.

Loading...

രണ്ടാമതായി, പങ്കാളി സ്വാര്‍ഥമതിയാണോ എന്ന് മനസ്സിലാക്കുക. ഇത്തരക്കാരെ തിരിച്ചറിയാന്‍ എളുപ്പമാണ്. തന്റെ കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവനെ അല്ലെങ്കില്‍ അവളെ സൂക്ഷിക്കണം. നിങ്ങളെ കുറിച്ച് ചിന്തിക്കാത്തയാളില്‍ നിന്ന് എത്രയും വേഗം രക്ഷപെടുകയേ വഴിയുളളൂ. അവസാനമായി, ആണ്‍ പെണ്‍ പങ്കാളിയുടെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. താമസിച്ചെത്തുക, ജോലിസമയം കൂടിയെന്നും മറ്റുമുളള ഒഴിവുകഴിവുകള്‍ പറയുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍, നിങ്ങളുടെ ലൈംഗിക ജീവിതം തകരുന്നതാണ് വഞ്ചനയുടെ ഏറ്റവും വലിയ ലക്ഷണം. പങ്കാളിക്ക് നിങ്ങളിലുളള താല്‍പര്യം ഇല്ലാതാവുന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ട സാഹചര്യം.

ഇത്രയൊക്കെ ശ്രദ്ധിച്ച് ഒരു ഇണയെ കണ്ടെത്തിയാലും ജീവിതപാതയില്‍ പല ദുര്‍ഘടങ്ങളും കടന്നുവരാം. പ്രശ്നങ്ങളെ തന്മയത്വത്തോടെ ശാന്തമായി നേരിടുകയെന്നതാണ് ഏതൊരു കുടുംബജീവിതത്തിന്റെയും കെട്ടുറപ്പ്. പരസ്പര വിശ്വാസം, സ്നേഹം, വിട്ടുവീഴ്ചകള്‍, സഹനം എല്ലാം ഉത്തമ കുടുംബജീവിതത്തിന് അനിവാര്യം തന്നെ!