നടി, നടൻ മാരുടെ ഫോട്ടോകൾ കാണുമ്പോൾ ലൈക്കടിക്കുമ്പോൾ സൂക്ഷിക്കുക- പിന്നിൽ വൻ ചതികുഴികൾ

ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന എന്ന വിശ്വാസത്തിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു വരുന്നത്. പ്രമുഖ താരങ്ങളുടെ ഫോട്ടോസും വിവരങ്ങളും നല്‍കി ഫേക്ക് അക്കൗണ്ടുകള്‍ നിരവധിയാണ്. അതിലാണ് പലരും വീണു പോവുന്നതും.നടിമാരുടേയും നടന്മാരുടേയും ചിത്രങ്ങൾ നല്കി പേജുകളും ഗ്രൂപ്പും ഉണ്ടാക്കുന്നു. താരങ്ങളുടെ ഒറിജിനൽ പേജ് എന്നു കരുതി ജനങ്ങൾ അതിൽ ലൈക്ക് ചെയ്ത് ഫോളോവേഴ്സാകുന്നു. എന്നാൽ പിന്നീട് ഈ പേജുകൾ പേരുകൾ മാറ്റി നിയമ വിരുദ്ധ കാര്യങ്ങൾക്കും, പോൺ സൈറ്റുകൾക്കും വരെ ഉപയോഗിക്കുന്നവർ ധാരാളം.

മുമ്പ് കാവ്യാ മാധവന്റെ പേരിലായിരുന്നു ഏറ്റവും അധികം ഫേക്ക് ഐ.ഡികളും പേജുകളും ഉണ്ടായിരുന്നത്. ആ പേജുകൾ എല്ലാം ഇപ്പോൾ എവിടെ പോയി എന്നറിയാമോ..എല്ലാം മോശമായ പേരിലേക്ക് മാറ്റി മറ്റ് പല കാര്യങ്ങൾക്കും ആയി അവയുടെ അഡ്മിൻ മാർ ഉപയോഗിക്കുന്നു. വൻ കിട കമ്പിനികൾ, സൈറ്റുകൾ എല്ലാം അവർക്ക് കൂടുതൽ ഫോളോവേഴ്സിനേ ലഭിക്കാൻ ഫേസ്ബുക്ക് പ്രമോഷനായി വൻ ടീമിനേ തന്നെ ജോലിക്കിരുത്തി ഇത് ചെയ്യുന്നുണ്ട്. ജാഗ്രത…ലൈക്ക് ചെയ്യുമ്പോൾ ആ പേജുകളും ഫോട്ടോകളും ഒറിജിനൽ എന്ന് ഉറപ്പാക്കിയില്ലേൽ പണികിട്ടും.

Loading...

ഉണ്ണി മുകുന്ദന്റെ പേരില്‍ ഉണ്ടായിരുന്നത് മൂവായിരത്തിലധികം വ്യാജ അക്കൗണ്ടുകളായിരുന്നു. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.നടന്മാരുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ കൊണ്ട് വ്യാജ പരസ്യങ്ങള്‍ കൊടുക്കുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ആളെ വേണം, അല്ലെങ്കില്‍ പെണ്‍കുട്ടികളെ വശത്താക്കാന്‍ വേണ്ടിയൊക്കെയാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.യുവ നടന്മാരോടുള്ള ആരാധന മൂത്ത് ആരാധികര്‍ അങ്ങേ തലക്കല്‍ യഥാര്‍ത്ഥ നടനാണെന്ന് കരുതി രാത്രി കാലങ്ങളില്‍ ചാറ്റിങ്ങാണ്. ആരും കൂടുതലായി ഒന്നും അന്വേഷിക്കുന്നില്ല എന്നത് തട്ടിപ്പുകളുടെ ആക്കം കൂട്ടുകയാണ്.നടിമാരുടെ പേരുള്ള അകൗണ്ടിൽ കമന്റും ചാറ്റുമായി രാത്രി മുഴുവൻ കളയുന്ന യുവാക്കളുടെ എണ്ണം കേട്ടാൽ ഞെട്ടു,ം.