ആരും പുണ്യാളൻമാരല്ല, 15ാമത്തെ വയസ്സിൽ ഞാൻ കഞ്ചാവ് വലിച്ചിട്ടുണ്ട്; ആ​ര്യന് സോമി അലിയുടെ പിന്തുണ

ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആര്യൻ പിന്തുണയുമായി ബോളിവുഡിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആര്യൻ പിന്തുണുമാി എത്തിയിരിക്കുകയാണ് നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സോമി പറയുന്നത്.

സോമി അലിയുടെ വാക്കുകൾ

Loading...

ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത് ? ആ കുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കൂ. മയക്കുമരുന്നിന്റെ ഉപയോ​ഗവും ലൈംഗികത്തൊഴിലും ഇവിടെ നിന്നും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട് ഇവയെ നിയമപരമായ വിലക്കാതിരിക്കൂ. ആരും പുണ്യാളൻമാരല്ല. 15 വയസ്സുള്ളപ്പോൾ ഞാൻ കഞ്ചാവ് വലിച്ചിട്ടുണ്ട്. ആന്തോളൻ സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്‌ക്കൊപ്പം വീണ്ടും. എനിക്കതിൽ കുറ്റബോധമില്ല. കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാൻ നിയമ സംവിധാനങ്ങൾ ഉത്സാഹം കാണിക്കണം. 1971 മുതൽ മയക്കുമരുന്നിനെതിരേ അമേരിക്ക പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യൻ, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും.