മാതാവിനെ അപമാനിക്കാന്‍ ജീവിച്ചിരിക്കെ അമ്മയ്ക്ക് കുഴിമാടമൊരുക്കി മകന്‍

മലപ്പുറം: മാതാവിനെ അപമാനിക്കാന്‍ ജീവിച്ചിരിക്കെ അമ്മയ്ക്ക് കുഴിമാടമൊരുക്കി മകന്‍. കൂട്ടത്തില്‍ മാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഫ്‌ലക്‌സും. എന്നാല്‍ മകനെതിരെ കചുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കി. മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കല്ലിലാണ് സംഭവം.

അതേസമയം സംഭവം ഗൗരവേറിയതാണെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം ഇഎം രാധ അറിയിച്ചു. വനിതാ കമ്മിഷന്‍ അദാലത്തില്‍ മാതാവും മകനും പങ്കെടുത്തു. പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. പോലീസ് റിപ്പോര്‍ട്ടും തേടി.

Loading...

പരാതിക്കാരി ഇപ്പോള്‍ രണ്ടാമത്തെ മകന്റെ വീട്ടിലാണു താമസിക്കുന്നത്. ഇതിനു സമീപത്താണ് മൂത്ത മകന്‍ കുഴിമാടമൊരുക്കിയത്.