Crime National News Top Stories

അമ്മയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം…മകന്‍ അമ്മയെ കുത്തിക്കൊന്ന് ഒരാഴ്ച മൃതദേഹത്തിന് കാവലിരുന്നു

പുതുച്ചേരി: അമ്മയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തില്‍ 28 കാരനായ മകന്‍ അമ്മയെ കുത്തിക്കൊന്നു. ഒരാഴ്ചയോളും വീട്ടില്‍ മൃതദേഹത്തിന് കാവലിരുന്ന മകന്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദധാരിയാണ് അരുംകൊല ചെയ്ത ജെ.അമലോര്‍പവനാഥന്‍. അമ്മ ജെ.ജയമേരിയെയാണ് മകന്‍ കൊലപ്പെടുത്തിയത്.

അമലോര്‍ പവനാഥന്റെ പിതാവ് ജയശേഖര ഉദയ്ര്‍ 2013ല്‍ മരണമടഞ്ഞിരുന്നു. ജയശേഖരയുടെ രണ്ടാം ഭാര്യയാണ് ജയമേരി. ജയശേഖരുടെ മരണശേഷം ആദ്യഭാര്യ ജെ.സെല്‍വിയും രണ്ടാം ഭാര്യ ജയമേരിയും തമ്മില്‍ സ്വത്ത്തര്‍ക്കം ഉടലെടുത്തു.

ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ജയമേരി സെല്‍വിയുടെ സഹോദരന്‍ മണിവണ്ണനെ കൊലപ്പെടുത്തി. എ.ഐ.എ.ഡി.എം.കെയുടെ കള്ളകുറുച്ചിയിലെ പ്രവര്‍ത്തകനായിരുന്നു മണിവണ്ണന്‍.

ഈ സംഭവത്തില്‍ ജയമേരിയും ഗുണ്ടാസംഘത്തിലെ എട്ടുപേരും അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കൃഷ്ണ നഗറില്‍ പുതിയ വീട് വാങ്ങി മകന്‍ അമലോര്‍പവനാഥനൊപ്പം താമസം തുടങ്ങി. അമ്മയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മകന്‍ ഇവരുമായി നിരന്തരം വഴക്കിട്ടിരുന്നു. ഒരാഴ്ച മുന്‍പും വഴക്ക് നടന്നിരുന്നു. കസേര എടുത്ത് അമ്മയെ അടിക്കുകയും ചെയ്തിരുന്നു.

പിന്നീട് മൂര്‍ച്ചയേറിയ കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ നിരവധി തവണ കുത്തിയ അമലോര്‍പവനാഥന്‍ മൃതദേഹം മുറിയിലിട്ട് പൂട്ടി. ഒന്നും സംഭവിക്കാത്ത പോലെ ഒരാഴ്ചയോളം പതിവ് രീതിയില്‍ ജീവിച്ചു.

പിന്നീടാണ് പോലീസില്‍ വിവരമറിയിക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച ഒര്‍ലീന്‍പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കീഴടങ്ങുകയായിരുന്നു.

പോലീസ് എത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മുറിയിലാകെ രക്തം കട്ടപിടിച്ച് കിടന്നിരുന്നു. തലയിലും കഴുത്തിലും നിരവധി കുത്തുകള്‍ ഏറ്റാണ് മരണമെന്നു പോലീസ് സൂചിപ്പിക്കുന്നു.

Related posts

ഗ്യാങ്സ്റ്ററിലും അവസരം കിട്ടിയില്ലായിരുന്നുവെങ്കിൽ തന്നെ നീല ചിത്രത്തിൽ കാണാമായിരുന്നുവെന്ന് കങ്കണ

subeditor

തടികൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടുകള്‍, പ്രതി അമ്മ തൊടുപുഴയ്ക്ക് ശേഷം തീരാനൊമ്പരമായി ആലുവയിലെ കുഞ്ഞ്

subeditor10

മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

Sebastian Antony

കർണ്ണാടക എക്സിറ്റ് പോൾ ഫലം വന്നു; തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത

subeditor12

ചെമ്മീനും കഴിക്കണ്ട ഹറാമാണ്, മുല്‌സീം സംഘടന

എതിർപ്പ് മറികടന്ന് മകളെ വിവാഹം കഴിച്ച അന്യ മതസ്ഥനേ പിതാവ്‌ ഇന്നോവാ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു, മകളുടെ ഭർത്താവ്‌ ഗുരുതരാവസ്ഥയിൽ

subeditor

കൂട്ടരാജിക്കൊരുങ്ങി കാസർകോട് ഡിസിസി; വിരട്ടൽ വേണ്ടെന്ന് ചെന്നിത്തല

main desk

എനിക്കൊരു കാമുകനുണ്ടായിരുന്ന നേരത്ത് ട്രംപ് ഡേറ്റിംഗിനു ക്ഷണിച്ചു ; അത് തള്ളിക്കളഞ്ഞതിന് പിന്നീട് പ്രതികാരം ചെയ്തു ; ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടി

pravasishabdam online sub editor

രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

ആ ഫോൺ ഇനി അന്വേഷിക്കേണ്ട, നശിപ്പിച്ച് കളഞ്ഞെന്ന് അഭിഭാഷകൻ

subeditor

ഇന്ത്യയിൽ പോൺസൈറ്റുകൾ ഏറ്റവും അധികം സ്ത്രീകൾ കാണുന്ന സംസ്ഥാനം കേരളം

subeditor

കേന്ദ്ര ആരോഗ്യവകുപ്പ്മന്ത്രി ജെപി നഡ്ഡയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ മഷിപ്രയോഗം

subeditor