രോഗം ബാധിച്ച് കിടപ്പിലായ പെറ്റമ്മയെ മകൻ ജീവനോടെ കത്തിച്ചു

അച്ഛനുമായി വഴക്കിട്ട മകൻ രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ ജീവനോടെ കത്തിച്ചു.
സന്തോഷ് എന്ന യുവാവാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇയാളും അച്ഛൻ രുഷി കർസേലുമായി വാക്കുതർക്കമുണ്ടായി. കുപിതനായ സന്തോഷ് അച്ഛനെ മരപ്പലക കൊണ്ട് മർദിച്ചു. പിന്നീടിയാൾ രോഗ ബാധിതയായ അമ്മയെ കത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അമ്മ മരിച്ചു.

Loading...

ഒഡീഷയിലെ ബാലംഗീർ ജില്ലയിലെ രാധാബഹാല ഗ്രാമത്തിൽ ശനിയാഴ്ച്ചയാണ് സംഭവം.

ഏഴ് വർഷത്തോളമായി അമ്മ കിടപ്പിലായിരുന്നു. രുഷി സഹായത്തിനായി അയൽക്കാരെ വിളിച്ചെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ദൃക്സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് പിടികൂടി അറസ്റ്റ് ചെയ്തു.