Kerala News

ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത

തിരുവനന്തപുരം കല്ലിയൂരില്‍ പെറ്റമ്മയെ വീടിനു പുറത്തെ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഭക്ഷണം പോലും നല്‍കാതെയാണ് ഈ കൊടുംക്രൂരത ചെയ്തത്. ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ദിനത്തിലാണ് പെറ്റമ്മയോടുള്ള ക്രൂരത പുറംലോകം അറിഞ്ഞത്. പോലീസ് ഇടപെട്ട് അമ്മയെ കുന്നപ്പുഴയിലെ അഭയകേന്ദ്രത്തിലെത്തിച്ചു.

വൃത്തിഹീനമായ ശുചിമുറിക്കുള്ളില്‍ നിന്ന് രക്ഷയ്ക്കെത്തിയവരുടെ വിളികേട്ടാണ് ആ അമ്മ പുറത്തേയ്ക്ക് വന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ചങ്ക് തുളയ്ക്കുന്ന കാഴ്ചയായിരുന്നു അത്. മെലിഞ്ഞ് ഒട്ടിയ അമ്മയെ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തം, ആഹാരം കഴിച്ചിട്ട് നാളുകള്‍ ഏറെയായെന്ന്. എന്തിനാണ് ശുചിമുറിയില്‍ ഇരിക്കുന്നതെന്ന വിവരം തിരക്കിയപ്പോഴും മകന്റെയും മരുമകളുടെയും ക്രൂരതകള്‍ ആ അമ്മ വെളിപ്പെടുത്തിയില്ല. ഇതാണ് ഏറെ വേദനാജനകം.

നേമം പോലീസ് എത്തിയാണ് ഈ അമ്മയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കുന്നപ്പുഴയിലെ സ്വപ്നക്കൂടിലേയ്ക്കാണ് ഈ അമ്മയെ മാറ്റിയത്. വയറു നിറച്ച് ഭക്ഷണം, കിടക്കാന്‍ ഇടം. ആ അമ്മയുടെ നിറകണ്ണുകള്‍ ശാപവാക്കുകളേക്കാള്‍ മൂര്‍ഛയേറിയതാണെന്ന് സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നു.

Related posts

യുവതിക്ക് വിമാനത്തിൽ സുഖപ്രസവം-വീഡിയോ കാണാം

subeditor

മംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തേണ്ടത് ആറു മണിക്കൂറിനുള്ളില്‍; ആസിയത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പുറപ്പെട്ടു

subeditor12

മാത്യു ഭീകരരുടെ വെടിയേറ്റ് മരിച്ചത് മകന്‌ ഫോൺചെയ്തുകൊണ്ടിരുന്നപ്പോൾ.

subeditor

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടു; ഇനി യുവൻറസിൽ

subeditor12

മാല മോഷ്ടിച്ച് ഓടിയ കള്ളന് വഴിതെറ്റി.. ഓടി ഓടി ചെനന്നെത്തിയത്…

subeditor10

കണ്ണൂർ വിമാനത്താവളം; റൺവേ നീളം കുറയും;പ്രതീക്ഷകൾക്ക് തിരിച്ചടി, മുസ്ലീം പള്ളിയുടെ പേരിൽ തടസവാദം.

subeditor

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ പട്ടികയ്ക്ക് പുറത്ത്: കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത ട്വിസ്റ്റ്: പ്രഖ്യാപനം ആറരയ്ക്ക്

main desk

വീടിനുള്ളിൽ നിന്നും യുവതിയുടെ കരച്ചിൽ, അയല്ക്കാർ ചെന്നപ്പോൾ അടുക്കളയിൽ പ്രസവിച്ചു കിടക്കുന്നു

subeditor

മാധ്യമങ്ങള്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് : വി.കെ സിങ്

subeditor

കോടതി വിധി നടപ്പാക്കുന്നത് വരെ മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്പാന്‍; കോതമംഗലം ചെറിയ പള്ളിയില്‍ വന്‍ പ്രതിഷേധം

subeditor10

ഡാലസ്‌ മൃഗശാലയില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട കുരങ്ങിന്‍െറ ഏഴാം പ്രസവം

subeditor

കായംകുളത്തെ സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി.. രേഖകള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍

main desk