അമ്മയുടെ മൃതദേഹം തന്‌റെ പറമ്പിലൂടെ കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് പൂട്ടിയിട്ട് മകന്; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ:കൊവിഡ് ബാധിച്ച് മരിച്ച സ്വന്തം അമ്മയുടെ മൃതദേഹം തന്‌റെ സ്ഥലത്തു കൂടി കൊണ്ടു പോകുന്നത് തടഞ്ഞ് മകന്. ആലപ്പുഴയിലാണ് ഞ്ഞെട്ടിക്കുന്ന സംഭവം നടന്നത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാര്‍ഡിലാണ് സംഭവം നടന്നത്. അമ്മയുടെമൃതദേഹംകൊണ്ടു പോകാതിരിക്കാന് മകന് ഗേറ്റ് താഴിട്ട് പൂട്ടുകയായിരുന്നു. കൊവിഡ് ബാധിച്ചാണ് ഇവരുടെ അമ്മ ബുധനാഴ്ച മരിക്കുന്നത്. തുടര്ന്ന് മൃതദേഹം അമ്മ താമസിച്ചിരുന്ന മകളുടെവീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനായി മകന്‌റെ സ്ഥലത്ത് കൂടി മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡി. കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്.എന്നാൽ, സ്വത്ത് തർക്കമുള്ളതിനാൽ മൃതദേഹം കുടുംബവീട്ടിലൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ മൃതദേഹം എത്തിച്ച് സംസ്കരിച്ചത്.

Loading...